കൂളിമാട് പാലം അഴിമതി; ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി
കൂളിമാട് പാലം അഴിമതിക്കെതിരെ ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി. കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നിരുന്നു. പാലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ചാണ് ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തിയത്. ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ തളത്തില്‍ ചക്രയുധന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല കമ്മറ്റി അംഗം ശിവദാസന്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി അജിത് നായര്‍ കുഴി, […]

