കസ്തൂരിരംഗന്‍ കേസ് പ്രതിയെ വെറുതെവിട്ടു
കോഴിക്കോട്; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ 2013 നവംബര്‍ 15 ന് നടത്തിയ മലയോര ഹര്‍ത്താലില്‍ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്‍വശം വച്ച് പോലീസിനെ ആക്രമിച്ച് വാഹനം തീവെച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.അന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ജൈസണ്‍ ജോയിയെയാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരേ ചുമത്തപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് കെ.പി മുഹമ്മദ് ആരിഫ് […]
