അവധിക്ക് നാട്ടിലെത്തിയ സൈനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
കാശ്മീരിലെ കുൽഗാം ജില്ലയിൽ സെെനികനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. അവധിക്ക് നാട്ടിലെത്തിയ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ സെെനികനായ ജാവേദ് അഹമദിനെയാണ് ശനിയാഴ്ച വെെകുന്നേരം മുതൽ കാണാതായത്.ശനിയാഴ്ച വെെകീട്ട് 6.30-ഓടെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. രാത്രി ഒമ്പത് മണിയായിട്ടും ജാവേദിനെ കാണാതായതോടെ അദ്ദേഹത്തിന്റെ കുടുംബം തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് മാർക്കറ്റിന് സമീപത്ത് നിന്ന് സെെനികന്റെ കാർ കണ്ടെത്തി. കാറിൽ രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ട് കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് […]