‘കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെ’; നാദവ് ലാപിഡിനെ പിന്തുണച്ച് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ
കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ. ഐഎഫ്എഫ്ഐ ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിൻ്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് ജിനോ ഗോട്ടോ, പാസ്കൽ ചാവൻസ്, ജാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കിയത്. ലാപിഡ് പറഞ്ഞത് മുഴുവൻ ജൂറി അംഗങ്ങളുടെയും തീരുമാനമാണെന്ന് ട്വിറ്ററിലൂടെ ഇവർ വിശദീകരിച്ചു. ‘ഞങ്ങൾ ലാപിഡിൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. സിനിമയുടെ ഉള്ളടക്കത്തെപ്പറ്റിയുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയല്ല ഞങ്ങൾ ചെയ്തത്. ഞങ്ങൾ കലാപരമായ […]

