Kerala News

കാസർഗോഡ് ജില്ലയിൽ 2 കോവിഡ് മരണം

  • 12th September 2020
  • 0 Comments

കാസർഗോഡ് : ജില്ലയിൽ ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. നെല്ലിക്കുന്ന് സ്വദേശി എൻഎം ഹമീദ് (73),തെക്കിൽ സ്വദേശി അസ്മ (75) എന്നിവരാണ് മരണപ്പെട്ടത്. എൻഎം ഹമീദ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത് അസ്മ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ രാത്രിയോടെയാണ് മരണപെട്ടത്. ഇന്നലെയാണ് അസ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളതിനാലാണ് പരിയാരത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

News

പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച കുഞ്ഞു മകൾക്ക് ഇത്തവണ പൊന്നോണം

പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്ന മകൾ ഒന്നര വയസ്സുകാരി ജോസ്ഫിൻ മരിയയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവനും ഭാര്യ നിതയും കോവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിലെ അധ്യാപന ജോലി നഷ്ടപ്പെട്ട ജീവനും ഭാര്യയും 12 വർഷത്തിന് ശേഷമാണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. കഴിഞ്ഞ ജൂലൈ 16നാണ് വട്ടക്കയത്തെ വീട്ടിൽ ജീവന്റെ കുടുംബം എത്തുന്നത്. അന്നു മുതൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. ജൂലൈ 21ന് രാത്രി 8.30നാണ് വീട്ടിൽ […]

Kerala

ആൻമരിയ കൊലക്കേസ് : പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: ഐസ്ക്രീമിൽ വിഷം ചേർത്ത് സാഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആല്‍ബിന്‍ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആല്‍ബിനെ മെഡിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.ഇതിനുശേഷം കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും. വൈദ്യ പരിശോധനയ്ക്കും, കോവിഡ് പരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും കഴിഞ്ഞ ദിവമാണ് സ്വത്തിനു വേണ്ടി പ്രതി കുടുംബാംഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർത്തുന്നത്. ഈ കൊലപാതക ശ്രമത്തിലാണ് അനിയത്തി ആൻ മരിയ […]

Kerala

കഴിഞ്ഞ ദിവസം മരണപ്പെട്ട കാസർഗോഡ് സ്വദേശിക്ക് കോവിഡ് ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക സങ്കീർണ്ണം

  • 28th July 2020
  • 0 Comments

കാസർഗോഡ്; കഴിഞ്ഞ ഞായറാഴ്ച മരിച്ച ജില്ലയിലെ താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, ജില്ലയിൽ കോവിഡ് മരണം ആറായി. ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്ന ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Kerala

കാസർഗോഡ് വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്

  • 25th July 2020
  • 0 Comments

കാസർഗോഡ് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ചെങ്കളയിൽ വിവാഹ ചടങ്ങിന് പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന വ്യക്തിയുടെ വീട്ടിൽ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. […]

Kerala

നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

  • 24th July 2020
  • 0 Comments

കാസര്‍ഗോഡ് : നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. കർണാടക മടിക്കേരിയിൽ പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഇതോടെ കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായി. നേരത്തെ മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഉള്ളവരാണ് പിടിയിലായത്. നിലവില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനി രണ്ടുപേര്‍ കൂടി പിടിയിൽ അകാണാനുണ്ടെന്നാണ് ലഭ്യമാകുന്ന വിവിവരം. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം […]

Kerala

എക്സൈസ് ജീവനക്കാരന് കോവിഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

  • 24th July 2020
  • 0 Comments

കാസർഗോഡ് : കാഞ്ഞങ്ങാട് എക്സൈസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചിരിക്കുന്നത് . ഇരുപത്തിയാറ് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്. കാഞ്ഞങ്ങാട് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ബീവറേജിൽ പരിശോധനക്ക് എത്തിയതിനാൽ വെള്ളരിക്കുണ്ട് ബീവറേജ് അടച്ചു. ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്. അതേ സമയം വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധികളും പഞ്ചായത്തിലെ […]

Kerala

കാസർഗോഡിന് കരുതലായി… ടാറ്റ കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

  • 22nd July 2020
  • 0 Comments

കാസർഗോഡിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് ആശുപത്രി കൈമാറാനാണ് ലക്ഷ്യമിടുന്നത്.ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ ഭരണകൂടവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും നല്‍കിയ സഹായസഹകരണങ്ങള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായിയെന്നും ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും […]

Kerala

കാസർഗോഡ് കനത്ത സുരക്ഷ 10 മാർക്കറ്റുകൾ അടച്ചു

  • 11th July 2020
  • 0 Comments

കാസർഗോഡ്: സമ്പർക്കരോ​ഗികളുടെ എണ്ണത്തിൽ വർധനവ് ഉയർന്നതോടെ കാസർ​ഗോഡ് ജില്ലയിൽ മാർക്കറ്റുകൾ അടച്ചു. കാസർഗോഡ് മാർക്കറ്റിലെ നാല് തൊഴിലാളികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 10 മാർക്കറ്റുകൾ അടച്ചു. തൃക്കരിപ്പൂർ , കാഞ്ഞങ്ങാട്, കാലികടവ്, ചെർക്കള,കാസർഗോഡ് , നീലേശ്വരം, ഉപ്പള, മജീർപ്പള്ള എന്നിവിടങ്ങളിലെ മാർക്കറ്റുകളാണ് അടച്ചത്. ജൂലൈ 17 വരെ പ്രദേശത്തെ കടകൾ അടച്ചിടണമെന്ന് കളക്ടർ ഉത്തവിട്ടുണ്ട്. ഇന്നലെ 11 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പലരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്

Trending

രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്ന് കോവിഡ്

തിരുവനന്തപുരം : രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ടു ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടു പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് രോഗം പകർന്നത് നേരത്തെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിന്റെ സമ്പർക്കത്തിലുള്ള ആളിലൂടെയാണ് . ഇതിന്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും […]

error: Protected Content !!