കുട്ടികളുടെ ഇടപെടൽ സദാചാര പോലീസ് കണ്ണിലൂടെ വീക്ഷിച്ച് അഭിപ്രായം രൂപപ്പെടുത്തുന്നു; എം രമക്കെതിരെ മഹിളാ അസോസിയേഷൻ
ക്യാമ്പസിലും പൊതു സമൂഹത്തിലും ഉയർന്ന ബോധ്യത്തിൽ പ്രവർത്തിക്കുന്ന പുതിയ കാലത്തെ പെൺകുട്ടികളെയടക്കം അധ്യാപിക എന്ന പദവി പോലും മറന്ന് ആക്ഷേപിച്ച കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പലിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കുട്ടികളുടെ ക്യാമ്പസിലെ ഇടപെടൽ സദാചാര പോലീസ് കണ്ണിലൂടെ വീക്ഷിച്ച് സ്വയം അഭിപ്രായം രൂപപ്പെടുത്തുന്നത് പ്രിൻസിപ്പൽ പോലുള്ള ഉന്നത തസ്തികക്ക് ചേരുന്നതല്ലെന്നും സ്വന്തം മകള്‍ പഠിക്കുന്ന കാമ്പസിനെയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇത്രമാത്രം ഇകഴ്ത്തിയത്. പദവിയിലിരുന്ന് മന്ത്രിയെ പോലും ആക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരെ […]
