കരുവന്നൂർ സഹകരണ ബങ്ക് തട്ടിപ്പ് കേസ്; പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കിയതായി ആരോപണം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കിയതായി ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ക്രൈംബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായി കണ്ടെത്തിയ മൂന്നുപേരെയാണ് പട്ടികയില്‍ നിന്നൊഴിവാക്കിയതെന്ന് തട്ടിപ്പിനിരയായ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. 125 കോടി രൂപ കണ്ടുകെട്ടാനുള്ള സഹകരണ വകുപ്പിന്റെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ ഒഴിവാക്കിയത്. 46 വായ്പകളില്‍ നിന്നായി 33 കോടി 28 ലക്ഷം രൂപ തട്ടിയ കിരണും ഈ പട്ടികയിലില്ല. സഹകരണ ബാങ്കുമായി ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി […]
