Kerala News

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്;ഒരേസമയം 5 പ്രതികളുടെ വീട്ടിലും പരിശോധന

  • 10th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടിയാണ് റെയ്ഡ്.മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തുന്നത്. 75 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെയായിരുന്നു പരിശോധനയ്ക്ക് എത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന.എസിപി […]

Kerala News

ഏറ്റവും അത്യാവിശ്യക്കാർക്ക് മാത്രം;കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

  • 2nd August 2022
  • 0 Comments

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഏറ്റവും അത്യാവശ്യമുള്ളവര്‍ക്കു പണം നല്‍കാം. എന്നാല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ടി.ആര്‍.രവി നിര്‍ദേശിച്ചു. പണം തിരിച്ചുനല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് ബാങ്ക് അറിയിച്ചു. 284 കോടിയുടെ നിക്ഷേപവും ഉണ്ട്.കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണ […]

Kerala News

കരുവന്നൂര്‍ മോഡല്‍ തട്ടിപ്പുമായി മറ്റു ബാങ്കുകളും; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് തൃശ്ശൂരിലെ 15 സഹകരണ ബാങ്കുകളില്‍

  • 23rd November 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ മറ്റ് 15 സഹകരണ ബാങ്കുകളില്‍ കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകലീലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന് സഹകരണവകുപ്പ് ഉത്തരവിട്ടു. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതികള്‍ നിലനില്‍ക്കുന്ന ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ […]

Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതിയുടെ മകളുടെ വിവാഹത്തിന് മന്ത്രി ആർ ബിന്ദുവും

  • 15th November 2021
  • 0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒളിവില്‍ കഴിയുന്ന കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ആര്‍.ബിന്ദു.കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്.ഇന്നലെ ഇരിങ്ങാലക്കുടയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ഇയാള്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതി കിരണിനെയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ […]

error: Protected Content !!