ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യം; ഹിജാബ് വിവാദത്തിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി
കർണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഉച്ചയ്ക്ക് ശേഷം 2:30നാണ് വാദം തുടരും. അതെ സമയം ഇന്നലെ ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് […]








