National News

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തെരുവിലിറങ്ങി ജനം; കർണാടകയിലെ ഹുബ്ബള്ളിയിൽ നിരോധാജ്ഞ

  • 17th April 2022
  • 0 Comments

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി കർണാടകയിൽ തെരുവിലിറങ്ങി ജനം. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന ആക്രമ സംഭവങ്ങളിൽ 40 പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമകാരികൾ നിരവധി പോലീസ് വാഹനങ്ങൾ തകർത്തിട്ടുണ്ട്.ഹുബ്ബള്ളിയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റാറ്റസിൽ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച അഭിഷേക് ഹിരേമത് എന്ന ആളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ ആളുകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഇവർ പൊലീസ് വാഹനങ്ങൾക്ക് കേട് വരുത്തി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് […]

National News

ഹിജാബ് വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് ഭീഷണി; വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

  • 20th March 2022
  • 0 Comments

ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷ വൈ കാറ്റഗറിയായി ഉയർത്തി ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ തൗഹീദ് ജമായത്ത് സംഘടന ഭാരവാഹി റഹ്മത്തുള്ളയെ കഴിഞ്ഞ ദിവസം മധുരയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചത്. സ്‌കൂള്‍, കോളജ് യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹിജാബ് വിഷയത്തിൽ […]

National News

തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞു ; എട്ട് മരണം; 20 പേർക്ക് പരിക്ക്

  • 19th March 2022
  • 0 Comments

കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക് .ഇന്ന് രാവിലെ ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 60പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെല്ലാം ചെറുതും വലുതുമായി പരുക്കേറ്റിട്ടുണ്ട്. 20 പേർക്ക് പരുക്ക് ഗുരുതരമാണ്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു, “കർണ്ണാടകയിലെ […]

National News

കോടതി വിധി അംഗീകരിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം ; ആഭ്യന്തര മന്ത്രി അമിത് ഷാ

  • 21st February 2022
  • 0 Comments

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇന്നാദ്യമായി കേന്ദ്രമന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗം ഈ വിഷയത്തിൽ പ്രതികരണം നടത്തി. ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിൽ അമിത് ഷാ ആണ് ഹിജാബ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്നും ഹിജാബ് വിഷയത്തിൽ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.ഹിജാബ് വിഷയത്തിൽ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളിൽ കര്‍ണാടക ഹൈക്കോടതി വിധി പറയാനിരിക്കേയാണ് അമിത് […]

National News

കെ.എസ്.ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശം; പ്രതിഷേധിച്ച് കോൺഗ്രസ് സഭയുടെ നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങി

  • 18th February 2022
  • 0 Comments

കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്ന കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രതിഷേധമുയര്‍ത്തി സഭ പിരിഞ്ഞിട്ടും രാത്രിയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങിയില്ല. സഭയുടെ നിലത്ത് തുണിവിരിച്ച് അംഗങ്ങള്‍ കിടന്നുറങ്ങി.ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകുമെന്നായിരുന്നു മറുപടി.ഇതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി, മുന്‍ മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി സംസാരിച്ചെങ്കിലും […]

National News

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ഫലം വേണ്ട

  • 17th February 2022
  • 0 Comments

കേരളത്തില്‍ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്‌.അതേ സമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ഇതു സംബന്ധിച്ച് കര്‍ണാടക  സര്‍ക്കാര്‍ ഉത്തരവിറക്കിരണ്ട് അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

National News

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാന്‍ അനുദിച്ചില്ല പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടകയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

  • 14th February 2022
  • 0 Comments

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. കുടകില്‍ 30 വിദ്യാർഥികളും ശിവമോഗയില്‍ 13 വിദ്യാര്‍ഥികളുമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്.ശിവമോഗ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് കുട്ടികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ ബഹിഷ്‌കരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.ബോര്‍ഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡല്‍ പരീക്ഷകളാണ് ഇപ്പോള്‍ നടക്കുന്നത്. ഹിജാബ് നിരോധിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അന്തിമവിധി […]

National News

ഹിജാബ് വിഷയം;പ്രതികരിച്ച് യുണൈറ്റഡ് സൂപ്പർതാരം പോള്‍ പോഗ്ബ

  • 11th February 2022
  • 0 Comments

അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി കര്‍ണാടകയിലെ ഹിജാബ് വിലക്ക്. കര്‍ണാടകയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു.ഇന്ത്യയിൽ ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന മുസ്ലീം വിദ്യാര്‍ഥിനികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ഉപദ്രവിക്കുന്നത് തുടരുകയാണ് എന്ന് തലക്കെട്ടോടെയാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീൽ പോള്‍ പോഗ്‌ബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനെതിരെ നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് രംഗത്തെത്തിയിരുന്നു Video from […]

National News

ഹിജാബ് നിരോധനം; ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

  • 10th February 2022
  • 0 Comments

ഹിജാബ് നിരോധനത്തിനെതിരായ കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ വിശാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും അതിന്റെ നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാൽ ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. ബം​ഗളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ […]

National News

കർണാടകയ്ക്ക് പിന്നാലെ ഹിജാബ് നിരോധനത്തിനൊരുങ്ങി മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാറുകള്‍

  • 9th February 2022
  • 0 Comments

കർണാടകയ്ക്ക് പിന്നാലെ ഹിജാബ് നിരോധനത്തിന് ഒരുങ്ങി മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ . ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. ഇതിനിടെ തെലങ്കാനയില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനില്‍ക്കേ ശിവമൊഗ്ഗയിലും ദാവന്‍കരയിലും വീണ്ടും പ്രതിഷേധ റാലികള്‍ക്ക് ഒത്തുകൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. സംഘങ്ങളായി തിരിഞ്ഞ് ഒത്തുകൂടിയവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഹൈസ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും […]

error: Protected Content !!