National

കർണാടകയിൽ ‘ഹലാൽ ഫ്രീ ദീപാവലി’ പോസ്റ്ററുകൾ; ക്യാംപെയ്ൻ ഹലാൽ നിരോധനം ആവശ്യപ്പെട്ട്

  • 18th October 2022
  • 0 Comments

ബെംഗളൂരു: കർണാടകയിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു. സംസ്ഥാനത്ത് ഹലാലൽ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാൽ ഫ്രീ ദീപാവലി’ പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ‘ഹലാൽ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയിൽ ഹലാൽ ബോർഡുള്ള ഹോട്ടലുകൾക്ക് മുന്നിൽ സംഘടന പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിമോഗ്ഗയിൽ […]

National

ഹിജാബ് കേസിൽ ഭിന്നവിധി; കർണാടക ഹൈക്കോടതി വിധി തെറ്റെന്ന് ജസ്റ്റിസ് ധൂലിയ, കേസ് വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക്

  • 13th October 2022
  • 0 Comments

ന്യൂ‍ഡൽഹി: കർണാടകയിലെ ഹിജാബ് കേസിൽ സുപ്രീംകോടതിയുടെ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കിയപ്പോൾ ഹിജാബ് നിരോധിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ നിരീക്ഷണം. സുപ്രീംകോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതോടെ വിഷയം സുപ്രീംകോടതി വിശാല ബഞ്ചിന്റെ പരിഗണനയിലേക്ക് പോകും. തുടർച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ […]

National

ഭാരത് ജോഡോ യാത്ര: കർണാടകയിലും സവർക്കറുടെ ഫ്ലെക്സ്, വിവാദമാകുന്നു

  • 7th October 2022
  • 0 Comments

കർണാടക: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലാണ് ഇപ്പോൾഎത്തി നിൽക്കുന്നത്. അതേ സമയം കേരളത്തിലെ പോലെ തന്നെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകത്തിലും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിൻറെ രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഈ ഫ്ലെക്സിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎയായ എൻഎ ഹാരീസിൻറെ […]

Kerala

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചു

  • 30th September 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഗുണ്ടൽപേട്ടിൽ നിന്ന് പദയാത്ര തുടങ്ങി. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ […]

National

മതംമാറ്റ നിരോധന നിയമം പാസാക്കി കർണാടക സർക്കാർ; മതം മാറ്റിയാൽ 10 വർഷം വരെ കഠിന തടവ്

  • 16th September 2022
  • 0 Comments

ബംഗളുരു: ജെഡിഎസിന്റെയും കോൺഗ്രസിന്റെയും എതിർപ്പുകൾക്കിടയിൽ കർണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ “മതമാറ്റ വിരുദ്ധ ബിൽ” പാസാക്കി. കഴിഞ്ഞ ഡിസംബറിലാണ് കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ പാസാക്കിയത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഭൂരിപക്ഷം കുറവായിരുന്നതിനാൽ, ബിൽ നിയമനിർമ്മാണ കൗൺസിലിൽ പാസാക്കാൻ സർക്കാർ ഈ വർഷം മേയിൽ ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച ഉപരിസഭയുടെ പരിഗണനയ്ക്കായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ബിൽ അവതരിപ്പിച്ചു. അടുത്ത കാലത്തായി മതപരിവർത്തനം വ്യാപകമായതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും, സമാധാനം […]

Kerala News

‘സില്‍വര്‍ ലൈന്‍ പദ്ധതി കർണാടകത്തിലേക്ക് ‘കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണ

  • 3rd September 2022
  • 0 Comments

സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി.ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലാണ് ചര്‍ച്ച നടക്കുക.മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക.കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു […]

National News

വധുവും വരനും മരിച്ചത് 30 വര്‍ഷത്തിന് മുൻപ്;കുടുംബാംഗങ്ങള്‍ ആഘോഷമാക്കി പ്രേതക്കല്ല്യാണം

  • 30th July 2022
  • 0 Comments

മരണപ്പെട്ട് 30 വര്‍ഷത്തിന് ശേഷം പ്രേത വിവാഹം നടന്നു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആണ് ഈ വിചിത്രമായ സംഭവം നടന്നത്.കർണാടകയിൽ മരണത്തിന് ശേഷവും ആളുകൾക്ക് വിവാഹിതരാകാം. മരണത്തിന് ശേഷം രണ്ട് പേർ തമ്മിൽ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങൾ എന്നാണ് വിളിക്കുന്നത്.30 വര്‍ഷം മുമ്പ് മരിച്ച ചന്തപ്പനും ശോഭയുമാണ് വിവാഹിതരായത്.ജനനത്തോടെ മരിച്ചുപോകുന്നവരുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. Mangalasutra – Marriage is done. pic.twitter.com/53JI5aTMlb — AnnyArun (@anny_arun) July 28, 2022 […]

National News

ആൾക്കൂട്ടം നോക്കി നിൽക്കെ അഭിഭാഷകക്ക് ക്രൂര മർദനം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

നടു റോഡിൽ ആൾകൂട്ടം നോക്കി നിൽക്കെ കർണാടകയിൽ അഭിഭാഷകക്ക് നേരെ ക്രൂര മർദനം. ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതക്കാണ് ഭർത്താവിനോടൊപ്പം പോകുമ്പോൾ മർദനമേറ്റത് . സംഭവത്തിൽ ബിജെ പി പ്രവർത്തകനായ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഹന്തേഷ് സംഗീതയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഹന്തേഷ് ടൗണിൽ വച്ച് സംഗീതയെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. സംഗീത അടിയേറ്റ് വീണിട്ടും മർദനം തുടർന്നു. തുടരെ തുടരെ അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം […]

National News

കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; പുരോഹിതൻ നൽകിയ പരാതിയിൽ കേസെടുത്തു

കർണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. മെയ് ഒന്നന് അർധരാത്രിയോടെ വാതിൽ തകർത്ത് അകത്ത് കയറിയ ആക്രമി സംഘം അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്ത് തൽസ്ഥാനത്ത് കാവിക്കൊടി നാട്ടി. സംഭവത്തിൽ പുരോഹിതന്റെ പരാതിയിൽ കടബ പോലീസ് കേസെടുത്തു.പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടന്നിട്ടുണ്ട്. ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ […]

National News

കര്‍ണാടകയും നിയന്ത്രണം കടുപ്പിക്കുന്നു,അനാവശ്യ കൂടിച്ചേരലുകള്‍ക്ക് വിലക്ക്;മാസ്ക് നിർബന്ധം

  • 25th April 2022
  • 0 Comments

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുജനങ്ങൾ അനാവശ്യമായ കൂടിചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് കർണാടകയിൽ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്. രോഗവ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഡല്‍ഹിയും തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ […]

error: Protected Content !!