National News

പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു; മോദിക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം

  • 12th March 2023
  • 0 Comments

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്നാരോപിച്ച് കർണാടകയിൽ പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധം. കന്നഡ അനുകൂല സംഘടനകളാണ് മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചിരുന്നു. അണ്ടര്‍ പാസുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണി തീരാത്ത എക്സ്പ്രസ് വേ മോദി ഉദ്ഘാടനം ചെയ്തതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് […]

National News

ബ്യൂട്ടിപാർലറിൽ നിന്ന് വധു പുതിയ മേക്ക് അപ്പ് പരീക്ഷിച്ചു;മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച് വരൻ

  • 4th March 2023
  • 0 Comments

വിവാഹത്തിനു മുന്നോടിയായി ബ്യൂട്ടിപാർലറിൽ പോയ വധു പുതിയ മേക്ക്അപ് പരീക്ഷിച്ച് മുഖം വികൃതമായി.ഇതേ തുടർന്ന് വരൻ വിവാഹം വേണ്ടെന്ന് വച്ചു,കർണാടകയിലെ ഹസ്സൻ ജില്ലയിലുള്ള ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനു മുമ്പ് പുതിയ മേക്കപ്പ് പരീക്ഷിക്കാനാണ് യുവതി പ്രദേശത്തെ ബ്യൂട്ടിപാർലറിൽ എത്തിയത്.‌ എന്നാൽ മേക്കപ്പിനു ശേഷം യുവതിയുടെ മുഖം കരുവാളിച്ച് കറുത്തതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഫൗണ്ടേഷൻ ചെയ്ത ശേഷം മുഖത്ത് ആവി പിടിച്ചതോടെ യുവതിയുടെ മുഖം പൊള്ളുകയും നീരുവന്ന് വീങ്ങുകയുമായിരുന്നു. പെൺകുട്ടിയുടെ മുഖം […]

National News

കർണാടക പി യു സി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ല, സുപ്രീം കോടതിയിൽ നടപടികൾ തുടരട്ടെ; ബി സി നാഗേഷ്

  • 3rd March 2023
  • 0 Comments

മാർച്ച് 9 ന് തുടങ്ങുന്ന കർണാടക പി യു സി പരീക്ഷകൾക്ക് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്നും സുപ്രീം കോടതി നടപടികൾ അതിന്റെ മുറ പോലെ തുടരട്ടെയെന്നും വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാൽ കേസിൽ ഉടനടി വാദം കേൾക്കണമെന്നുള്ള ഹർജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് […]

National News

പിടിച്ചെടുത്തത് 1.7 കോടി രൂപ; ബി ജെ പി എംഎൽഎയുടെ മകൻ കൈക്കൂലി കേസിൽ അറസ്റ്റിൽ

  • 3rd March 2023
  • 0 Comments

ബെംഗളൂരുവിലെ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ടന്റായ പ്രശാന്ത് മദൽ കൈക്കൂലി കേസിൽ അറസ്റ്റിൽ. കർണാടക ബി ജെ പി എംഎൽഎ കെ. മദൽ വിരുപക്ഷപ്പയുടെ മകനാണ് പ്രശാന്ത്.കർണാടക സർക്കാരിന്റെ അഴിമതി വിരുദ്ധ നിരീക്ഷണ വിഭാഗമായ ലോകായുക്ത വിഭാഗം നടത്തിയ പരിശോധനയിൽ ഓഫീസിൽ വെച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിടെയാണ് പ്രശാന്ത് അറസ്റ്റിലായത്. നാൽപ്പത് ലക്ഷം കൈക്കൂലിക്ക് പുറമെ 1.7 കോടി രൂപയും പ്രശാന്ത് മദലിന്റെ ഓഫീസിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. […]

National News

കര്‍ണാടകത്തിൽ ഐഎഎസ്, ഐപിഎസ് പോര്;രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് രൂപ,നിയമനടപടിക്കൊരുങ്ങി സിന്ദൂരി

  • 20th February 2023
  • 0 Comments

കര്‍ണാടകത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിൽ പോര് മുറുകുന്നു.രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി രൂപ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് സിന്ദൂരി അയച്ചതാണ് ഈ ഫോട്ടോകളെന്നാണ് രൂപയുടെ ആരോപണം. സിന്ദൂരിക്കെതിരെ നിരവധി ആരോപണങ്ങളാണ് രൂപ ഉന്നയിച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം.അതേ സമയം രൂപക്കെതിരെ സിന്ദൂരി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. […]

National

കർണാടകയിൽ റിപ്പബ്ലിക് ദിന പരേഡിനെച്ചൊല്ലി വിവാദം, തർക്കഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ

  • 24th January 2023
  • 0 Comments

ബെംഗളുരു : കർണാടകയിൽ റിപ്പബ്ലിക് ദിന പരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ കർണാടക സർക്കാർ. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനപരിപാടിയ്ക്ക് പുറമേയാണ് ഈദ് ഗാഹ് മൈതാനത്തെ പരിപാടി. ബെംഗളുരു എസിപി ഗ്രൗണ്ടിൽ പതാക ഉയർത്തുമെന്ന് ബെംഗളുരു സെൻട്രൽ ബിജെപി എംപി പി സി മോഹൻ പറഞ്ഞു. ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് […]

National

കർണാടകയിലെ ക്ഷേത്രത്തിൽ മുസ്ലീം വ്യാപാരികളെ വിലക്കി ബാനറുകൾ

  • 20th January 2023
  • 0 Comments

കർണാടകയിലെ മംഗളൂരു കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയ്ക്ക് സമീപം മുസ്ലീം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കി ബാനറുകൾ. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15ന് ആരംഭിച്ച മേള 21ന് സമാപിക്കും. കുക്കർ സ്‌ഫോടനത്തെ പരാമർശിക്കുന്നതും കേസിലെ പ്രതികളുടെ പ്രാഥമിക ലക്ഷ്യം കദ്രി മഞ്ജുനാഥ ക്ഷേത്രമാണെന്നും ആരോപിച്ച് വലതുപക്ഷ സംഘടനകൾ സ്ഥാപിച്ച ബാനറുകൾ വ്യാഴാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. അത്തരം ചിന്താഗതിയുള്ള ആളുകൾക്കും വിഗ്രഹാരാധനയെ എതിർക്കുന്നവർക്കും ആരാധനാലയത്തിന് സമീപമുള്ള മേളയിൽ […]

National News

കര്‍ണാടക നിയമസഭക്കുള്ളിൽ സവര്‍ക്കറുടെ ചിത്രം,പ്രതിപക്ഷം പ്രതിഷേധം തുടരുന്നു

  • 19th December 2022
  • 0 Comments

കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ.വീര്‍സവര്‍ക്കറെ കുറിച്ചുള്ള സംസ്ഥാന വ്യാപക പ്രചാരണ പരിപാടികളിലാണ് ബിജെപി. അതിന്റെ ഭാഗമായാണ് വീര്‍ സവര്‍ക്കറുടെ ചിത്രം സഭയ്ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. ഇതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സവർക്കറുടെ ചിത്രം നിയമസഭയിൽ ഉയർത്തുന്നതെന്നും […]

National

ക്ലാസ്സിലിരിക്കെ തീവ്രവാദിയെന്ന് വിളിച്ചു; അധ്യാപകനെതിരെ ചോദ്യങ്ങളുയർത്തി മുസ്ലിം വിദ്യാർത്ഥി

  • 28th November 2022
  • 0 Comments

തന്നെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെതിരെ ശബ്ദമുയർത്തി മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഒരു സർവകലാശാലയിൽ നിന്നുള്ള രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്നെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനെതിരെ വിദ്യാർത്ഥി ശബ്ദമുയർത്തുന്നതും അധ്യാപകൻ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. “ഇത്തരം പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു” എന്ന് വിദ്യാർത്ഥി ചോദിക്കുന്നു. അത് വെറും തമാശയായിരുന്നു എന്ന് അധ്യാപകൻ പറയുന്നു. “26/11 തമാശയല്ല. ഒരു മുസ്ലിം ആയിരിക്കെ രാജ്യത്ത് ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത് […]

National

പന്ത്രണ്ടുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു; സംഭവം സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ

  • 31st October 2022
  • 0 Comments

ബംഗളൂരു: സ്കൂൾ നാടകത്തിനായി ഭഗത് സിങ്ങിൻ‌റെ മരണം അഭിനയിക്കുന്നതിനിടെ 12 വയസുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കർ‌ണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ സഞ്ചയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചത്. കന്ന‍ഡ രാജ്യോത്സവത്തിനായാണ് നാടക പരിശീലനം നടത്തിയത്. വീട്ടിലാണ് കുട്ടി പരിശീലനം നടത്തിയത്. ഈ സമയം മതാപിതാക്കൾ വീട്ടിലില്ലായിരുന്നു. നാടക പരിശീലനത്തിൽ ഉപയോഗിച്ച കയർ കുട്ടി ഫാനില്‍ കെട്ടിയെന്നാണ് കരുതുന്നത്. കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മാതാപിതാക്കൾ വീട്ടിൽ തിരികെയെത്തിയപ്പോൾ കുട്ടി […]

error: Protected Content !!