നന്ദി ഹിൽസിൽ ട്രെക്കിങ്ങിനിടെ മുന്നൂറടി താഴ്ചയുള്ള പാറക്കെട്ടിലേക്ക് കാൽവഴുതി വീണു;യുവാവിന്റെ രക്ഷയ്ക്ക് വ്യോമസേന
കർണാടകയിലെ നന്ദി ഹിൽസിൽ ട്രെക്കിങ്ങിനിടെ കാൽവഴുതി വീണ 19 കാരനെ സാഹസികമായി രക്ഷപെടുത്തി ഇന്ത്യൻ വ്യോമസേന. ഡൽഹി സ്വദേശിയായ നിശാങ്കിനെ (19) ആണ് വ്യോമസേനയു൦ ചിക്കബെല്ലാപ്പൂർ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകീട്ടാണ് കര്‍ണ്ണാടകയിലെ നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് 19 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് വീണത്. രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയും ചിക്കബെല്ലാപ്പൂര്‍ പൊലീസും പങ്കെടുത്തു. വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. ബെംഗളൂരു പി ഇ എസ് സർവകലാശാലയിലെ വിദ്യാർഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.300 അടിയോളം […]
