National News

അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; കര്‍ണാടകയില്‍ അധികാര കൈമാറ്റ ഫോര്‍മുല ഇല്ല; എം ബി പാട്ടീല്‍

കർണാടകയിൽ അധികാര കൈമാറ്റം ഇല്ലെന്നും അഞ്ചു വർഷവും സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രിയായി തുടരുമെന്നും വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍.അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തളളുന്നതാണ് വെളിപ്പെടുത്തല്‍. ‘അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശമില്ല. അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നെങ്കില്‍ കെ.സി.വേണുഗോപാലോ എഐസിസി ജനറല്‍ സെക്രട്ടറിയോ അറിയിക്കുമായിരുന്നു’ പാട്ടീല്‍ പറഞ്ഞു. അതേ സമയം ശിവകുമാറുമായി ബന്ധപ്പെട്ടവര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 30 മാസം […]

National News

മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ ഉറച്ച് ശിവകുമാർ; സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

കർണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ ഡി കെ ശിവകുമാർ ഉറച്ചു നിൽക്കുന്നതിനാൽ സത്യപ്രതിജ്ഞക്കായി ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടത്തിവന്ന ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു.സിദ്ധരാമയ്യ ഡല്‍ഹിയില്‍ തുടരും. സിദ്ധരാമയ്യയുടെ വസതിക്ക് മുന്നില്‍ ആഘോഷങ്ങള്‍ നിലച്ചു.മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും. രണ്ടുദിവസത്തിനകം മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനമുണ്ടാകുമെന്ന് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് […]

National News

സിദ്ധരാമയ്യക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞ നാളെ; ഉപമുഖ്യമന്ത്രി ആകാനില്ലെന്ന് ഡി കെ ശിവകുമാർ

കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ ജയിച്ച കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായിരുനെങ്കിലും ഡി കെ ശിവകുമാറിന് അത് സ്വീകാര്യമായിട്ടില്ല. ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്. നിലവിൽ ശിവകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുകയാണ്. 75-കാരനായ സിദ്ധരാമയ്യക്ക് ഇത് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴമാണ്. തന്റെ അവസാന തെരെഞ്ഞെടുപ്പാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു സിദ്ധരാമയ്യ ഇത്തവണ മത്സര രംഗത്തിറങ്ങിയത്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ […]

National News

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം. മല്ലികാർജുൻ ഗർഗയുടെ വസതിയിൽ ശശി കുമാറുമായി കൂടിക്കാഴ്ച നടക്കുകയാണ്. നേരത്തെ, ശശി കുമാറിനെ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് പുറമെ ചില സുപ്രധാന വകുപ്പുകളും നൽകാൻ തീരുമാനമായിരുന്നു. എന്നാലിപ്പോൾ പുതിയ തീരുമാനമനുസരിച്ച്ഡി കെ ശശി കുമാർ നിർദേശിക്കുന്ന വ്യക്തികളെ മന്ത്രി സഭയിൽ ഉൾപ്പെടുത്താനും ഹൈക്കമാന്റ് തീരുമാനമായിട്ടുണ്ട്. ശശികുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗാർഘെ സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച […]

National News

കർണാടക മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഡി കെ ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു

വൻഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തിയ കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.മുഖ്യമന്ത്രി കസേരയ്ക്കായി മുന്‍പന്തിയിലുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഡി.കെ.ശിവകുമാര്‍ തിങ്കാളാഴ്ച ഡല്‍ഹി യാത്ര റദ്ദാക്കിയത് ഊഹാപോഹങ്ങള്‍ക്കിട്ടയാക്കിയിരുന്നു. എന്നാല്‍ പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് തിങ്കളാഴ്ചത്തെ യാത്ര റദ്ദാക്കിയതെന്ന് ഡി.കെ.ശിവകുമാര്‍ തന്നെ വിശദീകരിക്കുകയുണ്ടായി. എംഎല്‍എമാരുടെ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കർണാടകയിൽ പാർട്ടി നിയോഗിച്ച നിരീക്ഷക സംഘം സമർപ്പിച്ചു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി […]

error: Protected Content !!