അഴിമതി നിഴലില്‍ കര്‍ണാടക ബിജെപി,റെയ്ഡില്‍ പിടിച്ചത് കോടികൾ, എംഎല്‍എ ഒളിവില്‍
കർണാടകയിൽ ബിജെപി എംഎല്‍എ മാദല്‍ വിരുപാക്ഷപ്പയുടെ മകനില്‍ നിന്ന് 7.7 കോടി രൂപ ലോകായുക്ത പിടികൂടിയ സംഭവത്തിൽ എം എൽ എ ഒളിവിൽ.’40 ശതമാനം കമ്മീഷന്‍’ എന്ന പ്രചാരണത്തോടെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ ഇതിനകം തന്നെ ബിജെപി പ്രതിരോധത്തിലാണ്. ഇതിനിടെയാണ് വിരുപാക്ഷപ്പയുടെ മുങ്ങല്‍.ബെംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റായ പ്രശാന്തിന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപയും ഓഫീസില്‍നിന്ന് 2..02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പ്രശാന്തിനെ അറസ്റ്റുചെയ്തതിനുപിന്നാലെയാണ് […]

