കർണാടക നിയമസഭാ സ്‌പീക്കറാകാൻ മലയാളിയായ യു ടി ഖാദർ; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും
മലയാളിയായ യു ടി ഖാദർ കർണാടക നിയമസഭാ സ്‌പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ, ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് സ്‌പീക്കർ സ്ഥാനത്തേക്ക്ഉയർന്നു കേട്ടിരുന്നത് പിന്നീട്, അപ്രതീക്ഷിതമായാണ് സ്‌പീക്കർ സ്ഥാനത്തേക്ക് യു ടി ഖാദറിന്റെ പേര് വന്നത്. നിലവിൽ, കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഖാദറുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് […]









