കർണാടക നിയമസഭ തെരെഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം
കർണാടകയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ നിലവിൽ കോൺഗ്രസ് മുന്നേറ്റം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ നിലവിലെ നിലയിൽ കോൺഗ്രസ് 113 സ്ഥലത്ത് മുന്നിലാണ്. സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്.ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍, ചില സര്‍വേകള്‍ തൂക്കുസഭയാണ് പ്രവചിച്ചത്. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാല്‍ സർക്കാർ രൂപവത്കരണത്തിൽ ജെ.ഡി.എസിന്‍റെ നിലപാട് നിര്‍ണായകമാകും.