National News

കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് […]

National News

‘പോസ്റ്റര്‍ യുദ്ധം’; കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍

ബെംഗളുരു: കര്‍ണാടകയില്‍ 136 സീറ്റുകളും 43% വോട്ട് വിഹിതവും നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ, പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണ് മുന്‍തൂക്കം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നും ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും ഇരുപക്ഷവും അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഇരുനേതാക്കളുടെ വസതിക്ക് പുറത്ത് പുതിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന് പറയുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഡികെ ശിവകുമാര്‍ ‘കര്‍ണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് […]

National

കര്‍ണാടക ബിജെപിയില്‍ കടുത്ത പ്രതിസന്ധി

  • 29th March 2023
  • 0 Comments

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ സംവരണം സംബന്ധിച്ചു വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതോടെ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പട്ടികജാതി വിഭാഗമായ ബ‍ഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ മൂന്നുദിവസത്തിനകം പ്രശ്നപരിഹാരമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി. മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയുടെ ശിവമൊഗ്ഗ ശിക്കാരിപുരയിലെ വീടാക്രമിച്ചു തുടങ്ങിയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു.ശിക്കാരിപുര–ശിവമൊഗ്ഗ ഹൈവേ ഉപരോധിച്ച ബ‍ഞ്ചാര സമുദായ അംഗങ്ങള്‍ റോഡില്‍ ടയറുകള്‍ […]

National News

കര്‍ണാടകയില്‍ ട്രക്ക് പാസഞ്ചര്‍ വാഹനത്തില്‍ ഇടിച്ച് വന്‍ അപകടം; 3 കുട്ടികളടക്കം ഒമ്പത് മരണം

  • 25th August 2022
  • 0 Comments

്കര്‍ണാടകയിലെ തുമാകുറില്‍ ട്രക്ക് പാസഞ്ചര്‍ വാഹനത്തിലിടിച്ച് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കളംബെല്ലയ്ക്ക് സമീപം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പാസഞ്ചര്‍ വാഹനത്തില്‍ റായ്ച്ചൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ദിവസ വേതന തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. 12 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തില്‍ 24 പേരാണ് ഉണ്ടായിരുന്നത്. പാസഞ്ചര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ആയിരുന്നു […]

National News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; 21 പേര്‍ കസ്റ്റഡിയില്‍, എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

  • 28th July 2022
  • 0 Comments

കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. ഇവര്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്നു പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശോധയുണ്ടാകും. ഇതുമായി ബന്ധപ്പെട്ടു കര്‍ണാടക പൊലീസ് സംഘം കാസര്‍കോട് എത്തും. അന്വേഷണത്തില്‍ […]

National News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; പ്രതിഷേധം, കൂട്ടരാജി, ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക കമാന്‍ഡോ സ്‌ക്വാഡ്

  • 28th July 2022
  • 0 Comments

ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ കമാന്‍ഡോ സ്‌ക്വാഡ് രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. കമാന്‍ഡോ സ്‌ക്വാഡിന് പൂര്‍ണ്ണമായും സ്വതന്ത്ര ചുമതലയാണ് നല്‍കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകര സംഘടനകളില്‍ നിന്നുള്ള ഭീഷണി ചെറുക്കുന്നതിന് വേണ്ടിയാണ് പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് തീരുമാനം. അതേസമയം, കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് […]

National News

മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍

മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു. മംഗളൂരു കല്‍ബുര്‍ഗിയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്‍ബുര്‍ഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷഹാബുദ്ദീന്‍ , നവാസ് എന്നിവരാണ് കൊലപാതകക്കേസില്‍ അറസ്റ്റിലായത്. ഇവരുടെ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആറുമാസം മുന്‍പ് ഷഹാബുദ്ദീന്‍ വിജയ് കാംബ്ലെയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. […]

National News

ഒന്നാംക്ലാസില്‍ ചേര്‍ന്നാല്‍ വെള്ളിനാണയം സമ്മാനം, പുതിയ ചുവടുവെപ്പുമായി സര്‍ക്കാര്‍ സ്‌ക്കൂള്‍

ഒന്നാം ക്ലാസിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനായി വെള്ളിനാണയം സമ്മാനമായി നല്‍കുന്ന പദ്ധതിയുമായി കര്‍ണാടകത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. മാണ്ഡ്യ ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളായ മേലുകോട്ട പ്രൈമറി സ്‌കൂളാണ് വ്യത്യസ്തമായ പദ്ധതിക്കു പിന്നില്‍. കന്നഡ മീഡിയത്തിലുള്ള 150 വര്‍ഷത്തോളം പഴക്കമുള്ള ബോയ്‌സ് സ്‌കൂളാണിത്. സ്വകാര്യ സ്‌കൂളുകളെ വെല്ലുംവിധം വിദ്യാര്‍ഥികള്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ 1875-ല്‍ സ്ഥാപിക്കപ്പെട്ട ഈ സ്‌കൂള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ വെള്ളിനാണയം സമ്മാനമായി നല്‍കുന്ന പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പാഠപുസ്തകം, യൂണിഫോം, […]

error: Protected Content !!