Adventure

ലോക്ക്ഡൗണിൽ ആളൊഴിഞ്ഞ് കരിയാത്തുംപാറ

ആളും തിരക്കും ഒഴിഞ്ഞ ഒറ്റയ്ക്കാണ് മലബാറിൻറെ ഊട്ടിയായ കരിയാത്തുംപാറ. ദിവസേന നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന ഇവിടം ഇന്ന് ശൂന്യമാണ്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ആൽബങ്ങൾക്കും കരിയാത്തുംപാറ പശ്ചാത്തലമായിട്ടുണ്ട്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയും പൈൻ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്. […]

error: Protected Content !!