Kerala News

കരിപ്പൂര്‍ വിമാനത്താവളംവഴി സ്വർണ്ണക്കടത്ത്; രണ്ടു പേരെ പിടികൂടി പോലീസ്

  • 13th November 2023
  • 0 Comments

കരിപ്പൂർ വിമാനത്താവളം വഴി അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിൻ്റെ പിടിയിലായത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം 70 ലക്ഷം രൂപ ചെലവിട്ട് […]

Kerala News

സ്വർണക്കടത്തിന് സിഐ എസ് എഫ് അസി. കാമൻഡറുടെ ഒത്താശയെന്ന് പോലീസ്; വഴിത്തിരിവായത് സ്വർണക്കടത്ത് കേസിലെ അന്വേഷണം

  • 10th October 2023
  • 0 Comments

കരിപ്പൂരിൽ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണകടത്തിന് സി.ഐ.എസ്.എഫ് അസിസ്റ്റന്റ്‌ കമാൻഡറും കസ്റ്റംസ് ഉദ്യോഗസ്ഥനുമുൾപ്പെടുന്ന മാഫിയസംഘം പ്രവർത്തിക്കുന്നുവെന്ന് പോലീസ്. ഇവരുടെ നേതൃത്വത്തിൽ സംഘം 60 തവണ കരിപ്പുർ വഴി സ്വർണം കടത്തിയതായും പോലീസ് കണ്ടെത്തി.സി.ഐ.എസ്.എഫ് അസി. കമാൻഡർ നവീനാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം തന്നെ മൂന്ന് തവണ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടിയിരുന്നു. 63 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടിയിരുന്നു. അന്ന് […]

Kerala News

കരിപ്പൂര്‍ വിമാനത്താവള വികസനം; വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷംരൂപ അധികം നല്‍കും

  • 3rd August 2023
  • 0 Comments

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിത്തു തുടർന്ന് വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കാൻ തീരുമാനം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ അധികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.റെസ (റൺവേ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ 64 വീടുകളും ഒരു അങ്കണവാടി കെട്ടിടവുമാണ് ഇല്ലാതാകുക. നഷ്ടമാകുന്ന വീടുകള്‍ക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകയ്ക്കു പുറമേ 4,60,000 രൂപകൂടി അധികം നല്‍കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന്‌ ഉടമകള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് തുക പത്ത് […]

Kerala News

കരിപ്പൂർവിമാനത്താവളം വഴി സ്വർണക്കടത്ത്; കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാരൻ പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശിയായ അബ്ദുറഹിമാനെയാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.ശരീരത്തിനുള്ളിൽ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. […]

Kerala News

ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് കരിപ്പൂരിൽ പകൽ റൺവേ അടയ്ക്കും

  • 12th January 2023
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടയ്ക്കും. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. ഇതേത്തുടർന്ന് വിമാന സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കും. നിലവിൽ ഓരോ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്. ബാക്കിയുള്ള വിമാന സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനഃക്രമീകരിച്ചിരുന്നു. പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂര്‍ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഈ സമയത്ത് ഓരോ […]

Kerala News

കരിപ്പൂരിൽ എത്തിയ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി;കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു

  • 26th December 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾ യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴിയായി നൽകും.ടൂറിസ്റ്റ് വിസയില്‍ കോഴിക്കോട്ട് എത്തിയ കൊറിയന്‍ യുവതി നാട്ടിലേക്ക് തിരിച്ചുപോകാനായാണ് വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഇവരുടെ കൈവശം ടിക്കറ്റ് […]

Kerala News

കൊണ്ടുവന്നത് ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് പ്രൊഫഷണല്‍ മികവോടെ;വല വിരിച്ച് പോലീസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയത് 1.75 കിലോ സ്വര്‍ണ്ണം

  • 30th June 2022
  • 0 Comments

കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 92.144 ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്. അബൂദാബിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യാ എക്സ്പ്രസ്സില്‍ കാലിക്കറ്റ് എയര്‍പോട്ടിലെത്തിയ വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദ് (40) എന്നയാളില്‍ നിന്നാണ് പോലീസ് 1.749.8 കിലോ സ്വർണം പിടികൂടിയത്.ജീപാസ് കമ്പനിയുടെ ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് ഹീറ്റിംഗ് കോയിലിന്‍െറ കെയ്സിനകത്ത് സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്‍െറ ഷിറ്റ് വെച്ച് അടച്ച് […]

Kerala News

കരിപ്പൂരിൽ സ്വർണ വേട്ട;തരി രൂപത്തിലാക്കി കാലില്‍ വെച്ചുകെട്ടി,അഞ്ചു യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വർണം

  • 22nd April 2022
  • 0 Comments

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട.അഞ്ചു യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. ഈ അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. കാലില്‍ വച്ചുകെട്ടിയും ബാഗില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. നാലു കാറുകളും പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് പൊലീസ് സ്വർണം പിടിച്ചത്. ലഗേജില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം പിടിച്ചത്.

error: Protected Content !!