Kerala

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വർണവുമായാണ് ഇരുവരും പിടിയിലായത്. അസീബ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ജസീല ക്യാപ്‌സൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. പ്രവിന്റീവ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്.

Kerala News

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരികരണം

മലപ്പുറം :കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരികരണം. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നു ആരോഗ്യ വകുപ്പും സർക്കാരും നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നേടിയിരുപ്പ് മേഖലയിൽ നിന്ന് ആറും കൊണ്ടോട്ടി മേഖലയിൽ നിന്ന് നാല് വീതവും പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രക്ഷാ പ്രവർത്തനം നടത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ […]

News

വിമാനാപകടം: പേമാരിയേയും കാറ്റിനെയും വകവെക്കാതെ രാത്രിയിൽ രക്ഷാ പ്രവർത്തനത്തിന് ഓടിയെത്തിയ വനിത

കോഴിക്കോട് : മഹാമാരിയെ വകവെക്കാതെ തന്റെ സഹജീവിയുടെ ദുരന്തമുഖത്തേക്ക് സേവന സന്നദ്ധതയോടെ ഓടിയെത്തിയ വനിതയുടെ പേരാണ് വെള്ളിപറമ്പ് കറ്റുതിരുത്തി ആമിന മൻസിലിൽ സിൻസിലി അഷ്റഫ്. കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ ഭർത്താവിന്റെ നിർദ്ദേശപ്രകാരം സിൻസിലി അതിശക്തമായ പേമാരിയേയും കാറ്റിനെയും അവഗണിച്ച് രാത്രിയിൽ ഇരുചക്രവാഹനത്തിൽ അവിടെ എത്തുന്നത്. ഉടനെ പി.പി.ഇ കിറ്റ് ധരിച്ച് അപകടത്തിൽ പെട്ട അഞ്ചു വയസ്സുകാരി എടവണ്ണ ജസയെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. വേദന കൊണ്ട് പുളയുന്ന കുട്ടിയുടെ ബന്ധു […]

Kerala Local

ബി എസ് എഫ് ജവാനെന്ന പേരിൽ മുൻപും തട്ടിപ്പ് നടന്നു ജനങ്ങൾ ജാഗ്രതയായിരിക്കണം: എസ് പി യു.അബ്ദുൾ കരീം

കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ നടന്ന തട്ടിപ്പ് കേസിനു പിന്നാലെ പുതിയ വെളിപ്പെടുത്തൽ. മുൻപും കേരളത്തിൽ അരങ്ങേറിയ സംഭവമെന്ന് മലപ്പുറം എസ് പി യു.അബ്ദുൾ കരീം. മലപ്പുറത്ത് കഴിഞ്ഞ വർഷം സമാന രീതിയിൽ ആളുകൾ പറ്റിക്കപ്പെട്ടതായി അദ്ദേഹം കുന്ദമംഗലം ന്യൂസിനോടായി പറഞ്ഞു. നവമാധ്യമങ്ങൾ വഴി പലരെയും ഇത്തരത്തിൽ പറ്റിച്ചുവെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള തിരക്കഥയാണ് ഇവർ മിനയുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പണം നൽകിയ ശേഷം പിന്നീട് ഇവരെ ബന്ധപെടാനോ […]

Kerala

പ്രവാസികളുമായി രണ്ടാമത്തെ വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : പ്രവാസികളെ വഹിച്ചുള്ള രണ്ടാമത്തെ വിമാനവും എത്തി. 182 പേരുൾപ്പെട്ട ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂർ ഇന്റർനാഷണൽ വിമാനത്തിലാണ് 10.32 എത്തിയിരിക്കുന്നത്. നേരത്തെ അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് ഇത് വരെ എത്തി ചേർന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലയിലെ പ്രതിനിധി ആളുകളും കോഴിക്കോട് വന്നെത്തിയ വിമാനത്തിൽ ഉണ്ട് . പതിമൂന്നു കെ എസ് ആർ ടി സിയും 30 ഓളം ടാക്‌സിയും ആംബുലൻസും വിമാന താവളത്തിൽ […]

error: Protected Content !!