റൺവേ വെട്ടികുറക്കൽ കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള ഗുഢാലോചന; എം.ഡി..എഫ് സംയുക്ത സമര സമിതി എയർപോർട്ട് മാർച്ച് നാളെ
കരിപ്പൂർ എയർപ്പോർട്ടിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതിഎന്നെത്തെക്കുമായി തടയാനും അത് വഴി വിമാനതാവളത്തെ ചെറുതാക്കി ഇല്ലാതാക്കാനുമുള്ള ഗുഢാലോചനയുടെ ഭാഗമാണ് വിമാനതാവളത്തിൻ്റെ റൺവേ വെട്ടിക്കുറക്കാനുള്ള തിരുമാനമെന്നും അണിയറയിൽ നടക്കുന്ന ഈ ഗൂഢ നീക്കത്തെ വിമാനത്താവളം ഉപയോഗിക്കുന്ന മലപ്പുറം കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലയിലെ ലക്ഷകണക്കിന് വരുന്ന ബഹുജനങ്ങളെയും ജനപ്രതിനിധികളെ യും അണിനിരത്തി പ്രതിരോധിക്കുമെന്ന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർ സംയുക്ത സമരസമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2860 മീറ്റർ നീളമുള്ള റൺവെ 300 മീറ്റർ വെട്ടികുറച്ച് റൺവെയുടെ നീളം […]

