Kerala

കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ സ്വർണം കടത്തൽ; കരിപ്പൂരിൽ ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി

  • 14th October 2022
  • 0 Comments

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. 41.70 ലക്ഷം രൂപയുടെ സ്വർണ കടത്തു കസ്റ്റമസ് പിടികൂടി. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വർണമാണ് എയർകാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം തിരൂർക്കാട് സ്വദേശിയായ സെൽവം (24) ദുബായിൽ നിന്നു ഇറക്കുമതി ചെയ്ത ബാഗേജിൽ ഉണ്ടായിരുന്ന റോളറിന്റെ കൈപിടിയിലാണ് സ്വർണം പിടികൂടിയത്.

Kerala News

കരിപ്പൂർ സ്വർണ്ണക്കടത്ത്; ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

  • 29th June 2021
  • 0 Comments

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കി ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. ടിപി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തായത് . പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ശബ്ദരേഖയുടെ ഉള്ളടക്കം ക്യാരിയര്‍- എയര്‍പോര്‍ട്ടില്‍ നമ്മളെ കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറുകയേ […]

Kerala

കരിപ്പൂരിൽ വിമാനമിറങ്ങിയ കുറ്റ്യാടി സ്വദേശിയെ തട്ടികൊണ്ട് പോയി

  • 18th September 2020
  • 0 Comments

മലപ്പുറം: കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ തട്ടി കൊണ്ടു പോയി. മറ്റൊരു കാറിൽ എത്തി ടാക്‌സി കാർ തടഞ്ഞു നിർത്തി തട്ടികൊണ്ടു പോവുകയായിരുന്നു. കുറ്റ്യാടി സ്വദേശി സ്വദേശി റിയാസ് എന്നയാളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കൊണ്ടോട്ടി കോളോത്ത് വച്ചാണ് കാറുകളിൽ പിന്തുടർന്നെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം . അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനെ നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ […]

Kerala Local

കരിപ്പൂർ വിമാനപകടം : മരണപ്പെട്ട ഷറഫുദീന്റെ വീട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സന്ദർശിച്ചു

കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായി അപകടത്തിൽ മരണപ്പെട്ട കുന്ദമംഗലം പിലാശ്ശേരി സ്വദേശി മരുതക്കോട്ടിൽ ഷറഫുദ്ദീന്റെ വീട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ സന്ദർശിച്ചു, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പഞ്ചായത്ത്‌ മുസ്ലീംലീഗ് പ്രസിഡന്റ് ഒ ഉസ്സയിൻ , ജനറൽ സെക്രട്ടറി അരിയിൽ അലവി ‌വാർഡ് മുസ്ലീംലീഗ് പ്രസിഡന്റ് കെകെ മുസ്തഫ എന്നിവർ തങ്ങൾക്കൊപ്പം മരണപ്പെട്ട ഷറഫുദ്ദീന്റെ വീട്ടിലെത്തി ദുഃഖം രേഖപെടുത്തി.

News

ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരം വെയ്ക്കാനില്ലാത്ത കാരുണ്യത്തിന്റെ പേരിലായിരിക്കും; കോഴിക്കോട് ജില്ല കലക്ടര്‍

ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരം വെയ്ക്കാനില്ലാത്ത കാരുണ്യത്തിന്റെ പേരിലായിരിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു. ഫെയ്‌സ്ബുക്ക് പോസ്്റ്റിലാണ് അദ്ദേഹം കരിപ്പൂര്‍ വിമാന അപകടത്തില്‍ ജനങ്ങളുടെ ക്രിയാത്മക പ്രവര്‍ത്തനത്തെ പുകഴ്ത്തി എഴിതിയത്. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാര്‍ത്ഥയോടെയും കൂടെ അണിനിരക്കുന്ന കാഴ്ച്ചയാണ് ഇന്നലെ നമ്മള്‍ കണ്ടത് എന്നും സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ ് സാധിച്ചു എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]

News

കരിപ്പൂരിലെ രക്ഷാ പ്രവര്‍ത്തനം സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവം; നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാദ്ധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു. കണ്ടെയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കരിപ്പൂർ വിമാന താവളത്തിൽ […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് പിടികൂടി

  • 27th July 2020
  • 0 Comments

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ്, കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരെയാണ് അധികൃതർ പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മുഹമ്മദ്, ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഖത്തറിലെ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് […]

Kerala News

കരിപ്പൂരിൽ ഇറങ്ങിയ പ്രവാസികളിൽ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട് : കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ പ്രവാസികളിൽ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ. ലക്ഷ്യങ്ങളോടെ പ്രവേശിച്ച ആറു പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ 347 പേരാണ് കരിപ്പൂരിൽ വന്നിറങ്ങിയത്. വിദേശത്ത് നിന്നും എത്തുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ രേഖപ്പെടുത്തുന്നത് കൂടുന്നതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 4 പ്രവാസികൾക്കാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെ […]

Kerala News

ഇന്നലെ കേരളത്തിലെത്തിയ പ്രവാസികളിലും കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട്: ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളിൽ ഇന്നലെ കേരളത്തിലേക്കെത്തിയവർക്കും കൊവിഡ് ലക്ഷണങ്ങള്‍. നേരത്തെ വന്ന പ്രവാസികളിലും ഇത്തരം ലക്ഷണം കാണുകയും തുടർന്ന് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായി കേരളത്തിലേക്ക് എത്തിയ വിമാനങ്ങളിലുള്ളവര്‍ക്കാണ് രോഗലക്ഷങ്ങള്‍ കണ്ടെത്തിയത്. ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാലുപേര്‍ക്കും ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ടു പേര്‍ക്കുമാണ് രോഗ ലക്ഷണം. കരിപ്പൂരിൽ നിന്നും രോഗ ലക്ഷണത്തെ കണ്ടെത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായി മാറ്റി. മൂന്ന് കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട് […]

Kerala News

കരിപ്പൂരിൽ ഇന്ന് 184 പ്രവാസികൾ പറന്നിറങ്ങും 67 പേർ കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് : കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസി മലയാളികൾ മടങ്ങി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 12.20 ഓടെ എത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഇതില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് […]

error: Protected Content !!