54 ലക്ഷം രൂപയുടെ സ്വർണം, 3 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു , എക്സറേ പരിശോധനയിൽ പണിപാളി
മലപ്പുറം: റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് 54 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാസ് ബാബു (36) ആണ് 910.6 ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചത്. 910.6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം ഇയാള്‍ റിയാദില്‍ നിന്നും 07.23 ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ( IX […]


