മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡ്പ്രവൃത്തി ആരംഭിക്കാന്‍ നടപടികളായി
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന്‍റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടികളായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ കുന്ദമംഗലം, കൊടുവള്ളി എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മാവൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും ഉള്‍പ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് 13 കി.മീ നീളമാണുള്ളത്. 10 മീറ്റർ വീതിയിലാണ് റോഡിന്‍റെ പ്രവൃത്തി നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും […]