information

കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു; തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

  • 25th November 2023
  • 0 Comments

പാകിസ്ഥാനിലെ കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. 11 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിന്‍ഹാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ആര്‍ജെ ഷോപ്പിംഗ് മാളില്‍ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

National News

ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

  • 17th July 2022
  • 0 Comments

ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ ഇന്‍ഡിഗോ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ മറ്റൊരു ഇന്‍ഡിഗോ വിമാനം കറാച്ചിയിലേയ്ക്ക് അയക്കാന്‍ ചര്‍ച്ചനടത്തുകയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള […]

error: Protected Content !!