Kerala

വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

  • 9th October 2023
  • 0 Comments

വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസിൽ ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. ജയിലറെ ആക്രമിച്ച സംഭവം കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ മാസം മകളുടെ പേരിടൽ ചടങ്ങിനിടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്.വധക്കേസുകളിലും ക്വട്ടേഷൻ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ആകാശിനെ വിയ്യൂർ ജയിലിൽ അടച്ചു. ആറ് മാസം തടവ് പൂർത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി. […]

Local News

വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു;രണ്ട് പേര്‍ കാപ്പ നിയമപ്രകാരം അറസ്റ്റിൽ

  • 1st January 2023
  • 0 Comments

കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന രണ്ട് പ്രതികള്‍ വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകത്തിയ പ്രതിയുമായ മമ്പാട് പുളിക്കലോടി സ്വദേശി പളളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണി (62) വണ്ടൂരില്‍ വെച്ചും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മുതോടന്‍ വീട്ടില്‍ മഷൂദ്(26) പെരിന്തല്‍മണ്ണയില്‍ വെച്ചുമാണ് പോലീസിന്‍റെ പിടിയിലായത്. നവംബര്‍ ഇരുപത്തിമൂന്നിനാണ് […]

Kerala News

‘ഫർസീൻ സ്ഥിരം കുറ്റവാളി’ കാപ്പചുമത്തി നാടുകടത്താന്‍ നീക്കം; കളക്ടര്‍ക്ക് ശുപാര്‍ശ

  • 19th August 2022
  • 0 Comments

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം.ഫർസീൻ സ്ഥിരം കുറ്റവാളിയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. ഫര്‍സീന്‍ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ്‌ പോലീസ് പറയുന്നത്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.19 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇതൊക്കെ രാഷ്ട്രീയ കേസുകളാണെങ്കിലും ഇവയ്ക്ക് ക്രിമിനൽ സ്വഭാവമുണ്ട്. ഇത് പരിഗണിച്ചാണ് ഇയാൾക്കെതിരെ […]

Kerala News

അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

  • 26th July 2022
  • 0 Comments

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീൽ പരിഗണിച്ച് കാപ്പ അഡ്വസൈറി ബോർഡിന്‍റേതാണ് നടപടി. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

Entertainment News

‘മധു കൊട്ട മധു ആകുന്നതിന് മുമ്പ്”കാപ്പ’ പുതിയ ലുക്ക്

  • 19th July 2022
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതില്‍ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. കോട്ട മധു ഗുണ്ടാ നേതാവ് ആകുന്നതിന് മുമ്പുള്ള ലുക്കാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ‘പഴയ മധു, കൊട്ട മധു എന്ന ഗുണ്ടാലീഡര്‍ ആകും മുമ്പ്’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍. […]

Trending

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും;മഞ്ജു വാര്യര്‍, ആസിഫ് അലി ടീമിനൊപ്പം കാപ്പ

  • 15th July 2022
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.ചിത്രത്തിന്റെ പൂജ രാവിലെ 9:30ന് പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ്‌ അലി, എ കെ സാജൻ, ജിനു വി എബ്രഹാം, തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു. പൃഥ്വിരാജിനെ […]

Kerala News

അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ […]

error: Protected Content !!