National News

എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണം, കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്നും കപില്‍ സിബല്‍

എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയാണെന്നും രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടാതെ, മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസിന് തന്നോട് വളരെ ദയയുണ്ടായിരുന്നു. ദേഷ്യം കൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഞാനെപ്പോഴും പറയുന്നത് പോലെ എനിക്ക് സ്വതന്ത്ര ശബ്ദമായിരിക്കണം. അതുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല.’ കപില്‍ സിബല്‍ വ്യക്തമാക്കി. […]

National News

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു,സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. കപില്‍ സിബല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.മെയ് 16ന് കോണ്‍ഗ്രസ് വിട്ടെന്ന് സിബല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റില്‍ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍.രാജസ്ഥാനില്‍ സംഘടിപ്പിച്ച ചിന്തന്‍ […]

National News

കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെയല്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

  • 15th March 2022
  • 0 Comments

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തൻ ശിബിർ നടക്കേണ്ടിയിരുന്നതെന്നും കപിൽ സിബൽ പറഞ്ഞു.കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെയന്നും രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുക്കുകയാണെന്നും പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു . നേതൃത്വം മാറുക തന്നെ വേണം . അല്ലാതെ പരിഷ്ക്കാര നടപടികൾ കൊണ്ട് […]

Kerala News

രാജ്യം അംഗീകരിച്ചു കോണ്‍ഗ്രസിന് വേണ്ട ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബലും ശശി തരൂരും

  • 26th January 2022
  • 0 Comments

ഗുലാം നബി ആസാദിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും.കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. രാജ്യം അംഗീകരിച്ച മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദിന്റെ സേവനത്തെ കോണ്‍ഗ്രസിന് വേണ്ടെന്ന് കപിൽ സിബൽ പറഞ്ഞു.രാഷ്ട്രീയമായി മറുവശത്തുള്ള സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരമാണെങ്കിലും അദ്ദേഹത്തെ അഭിനന്ദക്കുന്നെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ […]

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കുമെന്ന് കപില്‍ സിബല്‍

ഉത്തര്‍പ്രദേശിൽ ഹാത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണാബ് ഗോസ്വാമിയ്ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിനെ ആശ്രയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ഇതുസംബന്ധിച്ച ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അര്‍ണബിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി അവധിയില്‍ വെച്ചപ്പോഴും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയകാര്യവും സിബല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.പൊലീസ് […]

‘അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് അറിയില്ല’; അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കപില്‍ സിബല്‍

  • 25th November 2020
  • 0 Comments

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന് കപില്‍ കണ്ണീരോടെ പറഞ്ഞു.’ അത്തരം ആളുകൾ വളരെ അപൂർവമായി മാത്രമേ ജനിക്കുകയുള്ളൂ, അവർ എന്നു ഓർമ്മിക്കപ്പെടും” കപില്‍ പറഞ്ഞു. അനുശോചനം അറിയിക്കുന്നതിനായി അഹമ്മദ് പട്ടേലിന്‍റെ വസതിയില്‍ ആദ്യമെത്തിയ മുൻനിര നേതാക്കളിൽ മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ കപിൽ സിബലുമുണ്ട്. അദ്ദേഹം ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. വളരെ ദയാലുവായിരുന്നു ഒരിക്കലും ദേഷ്യപ്പെട്ടില്ല. […]

രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല ;കപിൽ സിബൽ

  • 21st November 2020
  • 0 Comments

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപിൽ സിബൽ. രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപിൽ സിബൽ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. നേരത്തെയും കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ വിമർശനമുന്നയിച്ചിരുന്നു. ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ രൂക്ഷവിമർശനമാണ് […]

error: Protected Content !!