Kerala News

കാപികോ റിസോർട്ട് കെട്ടിടങ്ങൾ മുഴുവൻ പൊളിക്കണം;പൂർത്തീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി

  • 21st March 2023
  • 0 Comments

തീരദേശത്തെ നിയമം ലംഘിച്ച് നിർമിച്ച ആലപ്പുഴയിലെ കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നടപടി പൂർത്തീകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചീഫ്‌സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. റിസോർട്ടിലെ 54 കോട്ടേജുകൾ പൂർണമായി പൊളിച്ചതായും ബാക്കിയുള്ളത് പ്രധാന കെട്ടിടം മാത്രമാണെന്നും ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ […]

Kerala News

കാപികോ റിസോര്‍ട്ട്;പൊളിക്കൽ മാർച്ച് 25 നകം പൂർത്തിയാക്കും, 54 കോട്ടേജുകളില്‍ 34 എണ്ണം പൊളിച്ചു

  • 1st March 2023
  • 0 Comments

കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകളില്‍ 34 എണ്ണം പൂര്‍ണ്ണമായും പൊളിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാർച്ച് 25 നകം ബാക്കിയുള്ള 20 എണ്ണം കൂടി പൊളിച്ച് നീക്കുമെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.അവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിസോര്‍ട്ട് പൊളിക്കല്‍ നടക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.8081 ചതുരശ്ര മീറ്റര്‍ നിര്‍മ്മാണമാണ് പൊളിക്കുന്നത്. പൊളിച്ച അവശിഷ്ടങ്ങള്‍ ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് […]

error: Protected Content !!