കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ പൊലീസ് കേസെടുത്തു. ഷാഫി മലബാര്‍ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മര്‍ക്കസിന്റെ പേരും സീലും ഉള്ള ലെറ്റര്‍ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. കാന്തപുരത്തിന്റെ ചിത്രം പതിച്ച പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നാം തീയതിയാണ് സോഷ്യല്‍ മീഡിയയിലിലെ വ്യാജ പ്രചാരണം മര്‍ക്കസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അന്നുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രചാരണം വീണ്ടും തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.