പാര്‍ട്ടിക്കാര്‍ അവരുടെ വിജയത്തിന് വേണ്ടി പ്രചാരണം നടത്തും; നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാര്‍
മലപ്പുറം : നവകേരള സദസിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാര്‍. നവകേരള സദസ് രാഷ്ട്രീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പാര്‍ട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. ഇലക്ഷന്‍ വരുമ്പോള്‍ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ട് പിടിക്കും. ഇത് മുന്‍പുമുളളതാണ്. ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ പതിനായിരങ്ങള്‍ വന്നിരുന്നു. ഇത്തരം പരിപാടികള്‍ വഴി രാഷ്ട്രീയക്കാര്‍ അവരുടെ ഉദ്ദേശങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെക്കുന്നു എന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയര്‍ത്തുമ്പോള്‍ […]
