Kerala

ഈ പെരുന്നാളിൽ ലഹരിക്കെതിരെ വിശ്വാസികൾ പ്രതിജ്ഞയെടുക്കണം; തീവ്രവാദത്തെ അകറ്റി നിർത്തണം: കാന്തപുരം അബൂബക്കർ

  • 29th June 2023
  • 0 Comments

ഈ പെരുന്നാൾ ത്യാഗത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. പെരുന്നാളിൽ ലഹരിക്കെതിരെ വിശ്വാസികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണം. ഇന്ത്യയിൽ തീവ്രവാദം ശക്തമാകുന്നു. തീവ്രവാദത്തെ അകറ്റി നിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ത്യാഗനിർഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ്‌ ബലിപെരുന്നാൾ നമുക്ക്‌ നൽകുന്നത്. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം മുറുകെപ്പിടിച്ച് പ്രതിരോധിക്കുകയും വേണം. മാനവിക സ്‌നേഹത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും സ്‌നേഹാർദ്രമായ സന്ദേശമാണ്‌ ഹജ്ജ്‌ കർമവും അതിന്റെ പരിസമാപ്‌തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ നാനാ […]

Kerala News

കാന്തപുരം അബൂബക്കര്‍ മുസ്ലീയാരെ സന്ദർശിച്ച് മുഖ്യമന്ത്രി

  • 17th December 2022
  • 0 Comments

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.പ്രതീക്ഷാ നിർഭരമായ അദ്ദേഹത്തിന്റെ സംസാരം ഏറെ ഉന്മേഷം നൽകിയെന്ന് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.അൽപകാലമായി തുടർച്ചയായി വിശേഷങ്ങൾ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്. തിരക്കുകൾക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദർശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചുവെന്ന് അദ്ദേഹം […]

Kerala News

സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചയാൾ; കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

  • 6th March 2022
  • 0 Comments

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അനുശോചനം രേഖപ്പെടുത്തി. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കാന്തപുരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട് തങ്ങളുമായി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (SSF) […]

Local

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല; കാന്തപുരം

  • 26th February 2020
  • 0 Comments

കുന്ദമംഗലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസണ്‍സ് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കാരണം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായിരുന്ന മതിപ്പ് കുറഞ്ഞ് വരികയാണ്. തുല്യാവകാശവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആത്മാവിനെ തകര്‍ക്കുന്ന നിയമമാണ് ഇത്. രാജ്യ തലസ്ഥാനത്ത് വര്‍ധിച്ചു […]

Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം നടത്തും; കാന്തപുരം

  • 12th December 2019
  • 0 Comments

പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം അബൂബ്കര്‍ മുസ്ലിയാര്‍. ബില്ല് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും ബില്ലിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധം നടത്തുമെന്നും കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ മതപരമായ വിവേചനം എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം സുപ്രീം കോടതിയില്‍ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ന് മുസ്ലിം ലീഗ് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കി. രാജ്യം മുഴുവന്‍ […]

error: Protected Content !!