‘വരാഹരൂപം’ പകര്‍പ്പവകാശ കേസ്:ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ഹാജരായി
വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി.കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് ഇരുവരും ഹാജരായത്.പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ […]