National News

കാണ്‍പൂര്‍ സംഘര്‍ഷം, 36 പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദ്യശ്യങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണര്‍ വിജയ് സിംഗ് മീണ പറഞ്ഞു. സംഘര്‍ഷം അസൂത്രണം ചെയ്തവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുകയും പൊളിച്ചു കളയുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. മുസ്ലീം പ്രവാചകനെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ അപമാനിച്ചത് ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് […]

error: Protected Content !!