ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍;കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളെന്ന് പോലീസ്
കണ്ണൂർ തലശ്ശേരി ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുന്നോല്‍ സ്വദേശി നിജില്‍ ദാസാണ് പിടിയിലായത്. കേസില്‍ നാല് പ്രതികളെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇന്നലെ രാത്രിയും ഇന്നും നിജില്‍ ദാസിന്റെ വീടിനും പരിസരത്തും നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ്.ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നാലംഗ അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയത് ആര്‍എസ്എസ്- ബിജെപി […]









