Kerala News

കണ്ണൂരില്‍ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

  • 29th June 2022
  • 0 Comments

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂര്‍ ഏച്ചൂരിലാണ് ഈ ദാരുണ സംഭവം.നടന്നത്. ഏച്ചൂര്‍ സ്വദേശി പി പി ഷാജിയും(50) മകന്‍ ജോതിരാദിത്യയും(15) ആണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തില്‍ ആണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങി താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷാജിയും മുങ്ങി മരിക്കുകയായിരുന്നു. ഷാജി എച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. മകന് തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നുവെന്നും, ഇതിനെ തുടര്‍ന്നാണ് നീന്തല്‍ പഠിക്കാന്‍ കുളത്തിലേയ്ക്ക് എത്തിയതെന്നുമാണ് പ്രാഥമിക വിവരം. വെള്ളത്തില്‍ മുങ്ങിയ […]

Kerala News

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കനത്തസുരക്ഷ, 700 പൊലീസുകാർ,കറുപ്പിന് വിലക്കില്ല,

  • 13th June 2022
  • 0 Comments

ഔദ്യോഗിക പരിപാടികള്‍ക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. കണ്ണൂരിൽ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് […]

Kerala News

അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ […]

Kerala News

മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദനം, വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകര്‍ത്തു, പ്രതി പിടിയില്‍

കണ്ണൂര്‍ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗള നഗര്‍ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാര്‍ട്ടിന്റെ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് […]

Kerala News

കണ്ണൂരിൽ വാഹനാപകടത്തിൽ മുത്തച്ഛനും പേരകുട്ടിയും മരിച്ചു

കണ്ണൂർ പള്ളികുളത്ത് വാഹനാപകടത്തിൽ മുത്തച്ഛനും പേരകുട്ടിയും മരിച്ചു. ഇടച്ചേരി കെമ്പ്രക്കാവില്‍ മഹേഷ് ബാബുവും അദ്ദേഹത്തിന്റെ മകളുടെ മകനായ ആഗ്നേയുമാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് പുതിയകാവിലേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി മഹേഷ് ബാബുവും പേരക്കുട്ടിയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു.

Kerala News

കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്ക് വെടിയേറ്റു, അയല്‍വാസി അറസ്റ്റില്‍

ഇരിട്ടി അയ്യന്‍കുന്ന് ചരളില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനു (48) ആണ് വെടിയേറ്റത്. എയര്‍ഗണ്ണുകൊണ്ടുളള വെടി നെഞ്ചിനാണ് കൊണ്ടത്. വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തങ്കച്ചന്റെ അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Kerala News

തിരുവനന്തപുരത്ത് സില്‍വര്‍ലൈന്‍ സംവാദം, കണ്ണൂര്‍ മുഴുപ്പിലങ്ങാട് കല്ലിടല്‍ പ്രതിഷേധം, അറസ്റ്റ്,

  • 28th April 2022
  • 0 Comments

കണ്ണൂര്‍ മുഴുപ്പിലങ്ങാട് സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം.ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കെ റെയില്‍ ഉദ്യോഗസ്ഥരടക്കം പ്രതിഷേധക്കാരോട് സംസാരിച്ചു. പ്രദേശത്ത് സംഘര്‍ഷമുണ്ടാകുകയും പ്രതിഷേധിച്ചവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു. തങ്ങള്‍ക്ക് യാതൊരു അറിയിപ്പും നല്‍കാതെയാണ് അതിക്രമിച്ചു കയറി കല്ലിട്ടതെന്ന് വീട്ടുകാര്‍ […]

Kerala News

സാങ്കേതിക കാരണങ്ങൾ കണ്ണൂരില്‍ ഇന്ന് കെ റെയില്‍ സര്‍വ്വേ കല്ലിടല്‍ ഇല്ല

  • 26th April 2022
  • 0 Comments

സാങ്കേതിക കാരണങ്ങളാൽ കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടല്‍ ഇല്ല. കല്ലിടല്‍ നടപടി ഉടന്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കല്ലിടലുമായി ബന്ധപ്പെട്ട് എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായിരുന്നു. എടക്കാട് നടാൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ കല്ലിടുമ്പോള്‍ കോൺഗ്രസ് പ്രതിഷേധവുമായി എത്തി. കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തുകയും തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. പൊലീസെത്തി തല്ലിയ രണ്ട് സിപിഎമ്മുകാരെയും പ്രതിഷേധത്തിന് എത്തിയ കോൺഗ്രസുകാരെയും കസ്റ്റ‍ഡിയിലെടുത്തു.

Kerala News

സിൽവർ ലൈൻ കല്ലിടൽ;തടയാനെത്തിയ കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം ഉന്തും തള്ളും

  • 25th April 2022
  • 0 Comments

കണ്ണൂരിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ സിപിഎം – കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ സംഘർഷംകണ്ണൂർ നാടാലിൽ ആണ് ഇന്ന് രാവിലെ സ‍ർവേ നടപടികൾ പുരോ​ഗമിക്കുന്നതിനിടെ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ സ്ഥലത്ത് സിപിഎം പ്രവർത്തകർ സ്ഥലത്ത് എത്തുകയും സംഘർഷാവസ്ഥ ഉണ്ടാവുകയുമായിരുന്നു. വൈകാതെ കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. കോൺ​ഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി […]

Kerala News

മകൻ മതം മാറി വിവാഹം ചെയ്തു; പിതാവിനെ അനുഷ്ഠാന കലയില്‍ നിന്നും വിലക്കി ക്ഷേത്രസമിതി

  • 15th March 2022
  • 0 Comments

മകന്‍ മതം മാറി വിവാഹം ചെയ്തതിനെ തുടര്‍ന്ന് പൂരക്കളി കലാകാരനായ അച്ഛൻ വിനോദ് പണിക്കരെ അനുഷ്ഠാന കലയില്‍ നിന്നും വിലക്കികരിവള്ളൂര്‍ ക്ഷേത്രസമിതി. ഇതര മതത്തില്‍പെട്ട യുവതി വീട്ടില്‍ ഇരിക്കുമ്പോള്‍ പണിക്കരെ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്.കണ്ണൂര്‍ കരിവെള്ളൂരിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് അനുഷ്ഠാന കലയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിനോദ് പണിക്കരെ ക്ഷേത്രം ഭാരവാഹികള്‍ വിലക്കിയത്. അതേസമയം, വിഷയത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. മൂന്നുവര്‍ഷം മുമ്പ് പണിക്കരുടെ മകന്‍ […]

error: Protected Content !!