Kerala News

കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ;കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം

  • 27th August 2022
  • 0 Comments

കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന.വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി.കണ്ണൂർ നെടുംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം. നെടുംപൊയിൽ സൈമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ മഴവെള്ളം ശക്തമായി റോഡിലൂടെ ഒഴുകുകയാണ്. നെടുംപൊയി-മാനന്തവാടി റോഡിൽ ഗതാഗതം ഇതോടെ പൂർണമായി നിലച്ചിരിക്കുകയാണ്. നേരത്തേ ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടിയതെന്നാണ് നിഗമനം.

Kerala News

ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമാകുന്നത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കം, വിമര്‍ശനമുന്നയിച്ച് സിപിഎം മുഖപത്രം

  • 23rd August 2022
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം മുഖപത്രം. ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അദ്ദേഹം അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ്. കണ്ണൂര്‍ വി.സി. ആക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടികാട്ടുന്നു. രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും പത്രം കുറ്റപ്പെടുത്തുന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് ‘ക്രിമിനല്‍’ എന്നു വിളിച്ചത്. ഭരണമായാലും […]

Kerala News

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

  • 10th August 2022
  • 0 Comments

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പിവി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗണ്‍സിലര്‍ ഒളിവില്‍ പോയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിനു മുന്നോടിയായി യുവതിക്കെതിരെ പ്രതികാര നടപടിയുമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. ജൂലൈ […]

Kerala News

കണ്ണൂരില്‍ റെയില്‍വേ പാളത്തിന് സമീപം കരിങ്കല്ല് കയറ്റിവച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം, അന്വേഷണം ആരംഭിച്ചു

  • 20th July 2022
  • 0 Comments

കണ്ണൂര്‍ വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കരിങ്കല്ല് നിരത്തി വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി അപകടത്തില്‍ നിന്നും മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെടത് തലനാരിഴയ്ക്കാണ്. ഇന്നലെ രാത്രിയാണ് നീക്കം നടന്നത്. ട്രാക്കില്‍ കരിങ്കല്‍ ചിളുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പും പ്രദേശത്ത് സമാന സംഭവം ഉണ്ടായിരുന്നതായി പറയുന്നു. അട്ടിമറി നീക്കം നടന്നതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസും വളപട്ടണം പോലീസും അന്വേഷണം ആരംഭിച്ചു.

Kerala News

കണ്ണൂരില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു

  • 19th July 2022
  • 0 Comments

പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ മാട്ടൂലിലാണ് സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. വീട്ടില്‍ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഏണിപ്പടിയില്‍ കയറിയത്. കുഞ്ഞ് ഏണിപ്പടിയിന്മേല്‍ കയറിയെന്ന് മനസിലായി മാതാപിതാക്കള്‍ നോക്കുമ്പോഴേക്കും താഴേക്ക് വീണിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെയോടെ മരണം സംഭവിച്ചു.

Kerala News

കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്; സ്ഥിരീകരിച്ചത് ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക്

  • 18th July 2022
  • 0 Comments

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാട്ടില്‍ എത്തിയതിനു ശേഷം പനിയും ശരീരത്തില്‍ തടിപ്പും കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ കോളജിലെ പ്രത്യേക ഐസലേഷന്‍ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നല്‍കുന്നത്. രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് കേസ് […]

Kerala News

മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുമായി വിദേശത്തു നിന്നുവന്ന കണ്ണൂര്‍ സ്വദേശി നിരീക്ഷണത്തില്‍

  • 17th July 2022
  • 0 Comments

മങ്കിപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു ഇയാള്‍ ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. കണ്ണൂര്‍ സ്വദേശിയെ നിരീക്ഷണത്തില്‍ ആക്കിയതിന് തൊട്ടുപിന്നാലെ സാമ്പിള്‍ ശേഖരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ പ്രത്യേകം വാഹനം വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂടാതെ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര […]

Kerala News

ആക്രി തുറന്നപ്പോള്‍ പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബ്, കൊല്ലപ്പെട്ടത് അച്ഛനും മകനും; ബോംബിന്റെ ഉറവിടം തേടി പൊലീസ്

മട്ടന്നൂരിലെ വീട്ടില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ആക്രി കച്ചവടക്കാരായ അസം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആക്രി സാധനങ്ങളാണെന്ന് കരുതി സ്റ്റീല്‍ ബോംബ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. മട്ടന്നൂര്‍ പത്തൊമ്പതാം മൈല്‍ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപത്തെ വാടകവീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ആസാം സാര്‍ബോഗ് ബാര്‍മനഗര്‍ ബാര്‍പെറ്റ സ്വദേശി ഫസല്‍ഹഖ് (52) മകന്‍ ഷാഹിദുള്‍ (25) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവ സ്ഥലത്തും ഷാഹിദുള്‍ […]

Kerala News

കണ്ണൂർ കോടതി വളപ്പിൽ പൊട്ടിത്തെറി;ഡോഗ് സ്ക്വാഡ് പരിശോധന നടത്തി,ബോംബ് സ്‌ഫോടനമല്ലെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. രാവിലെ 11.30-ഓടെയാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ ആണ് സ്ഫോടനശബ്ദമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു

Kerala News

സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു;കണ്ണൂരില്‍ വൈദികനെതിരെ പരാതി,നടപടി മാറി അയച്ചതെന്ന് വൈദികന്റെ വിശദീകരണം

  • 30th June 2022
  • 0 Comments

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു.പിശക് പറ്റിയതാണ് […]

error: Protected Content !!