Trending

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

  • 2nd February 2023
  • 0 Comments

കണ്ണൂർ : കണ്ണൂരിൽ പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.

Kerala

വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

  • 20th December 2022
  • 0 Comments

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.വിദ്യാര്‍ത്ഥിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയെ ജുവൈനൈല്‍ ഹോമിലേക്ക് മാറ്റി.

Kerala

സ്‌കൂള്‍ കഴിഞ്ഞ് പോകവെ കഞ്ചാവ് നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ

  • 10th December 2022
  • 0 Comments

കണ്ണൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കിയ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷെരീഫാ(45)ണ് പൊലീസിന്റെ പിടിയിലായത്. 14-കാരനാണ് പീഡനത്തിന് ഇരയായത്. ഷെരീഫിന്റെ കൂട്ടുപ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ കഴിഞ്ഞ് പോകവെയായിരുന്നു കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഞ്ചാവ് നല്‍കി ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ണൂര്‍ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി പലവട്ടം പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ നിന്നും കണ്ണൂര്‍ സിറ്റി വഴിയാണ് കുട്ടി സ്‌കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ഈ […]

Kerala

ഒൻപതാം ക്ലാസുകാരിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞു; കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

  • 9th December 2022
  • 0 Comments

കണ്ണൂർ: ഒൻപതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. കണ്ണൂർ കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷിതാക്കൾ ശ്രദ്ധിച്ചത്. അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kerala

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു; പിതാവ് മരിച്ചു

  • 2nd November 2022
  • 0 Comments

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി (58)യാണ് മരിച്ചത്. മകൻ ജിസ് പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും പെട്ടെന്ന് ഇവരെ പുറത്തെടുക്കാനായില്ല. കൂടുതൽ പേരെത്തിയതിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. […]

Kerala News

കണ്ണൂരിൽ യുവതി വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടു;പ്രതിക്കായി തിരച്ചിൽ

  • 22nd October 2022
  • 0 Comments

കണ്ണൂർ പാനൂരിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്.വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും ഒരു മരണവീട്ടിലായിരുന്നു.ഈ സമയത്താണ് കൊലപാതകം നടന്നത്.പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് […]

Kerala News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു;അമ്മയെയും മകളെയും വീട്ടില്‍ കയറിവെട്ടിയ പ്രതി പിടിയില്‍

  • 13th October 2022
  • 0 Comments

തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് ജിനേഷ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേറ്റത്.ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി വായപൊത്തി കഴുത്തറുക്കാൻ ശ്രമിച്ചു. മകള്‍ പൂജയെ വെട്ടിയതിനുശേഷം തടയാനെത്തിയ ഇന്ദുലേഖയെ വെട്ടുകയായിരുന്നു. മൽപിടിത്തത്തിനിടെയാണ് […]

Kerala

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറും റാലിയും; മാലിന്യം നീക്കാത്തതിനെ തുടർന്ന് 25,000 രൂപ പിഴ ഈടാക്കി കോർപ്പറേഷൻ

  • 8th October 2022
  • 0 Comments

കണ്ണൂർ: ജവാഹർ സ്റ്റേഡിയത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കാത്തതിനാൽ പിഴ ഈടാക്കി കോർപ്പറേഷൻ. കരുതൽ ധനമായി നൽകിയ 25,000 രൂപ കോർപ്പറേഷൻ കണ്ടുകെട്ടിയത്. സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹർ സ്റ്റേഡിയം വിട്ടുനൽകിയത്. പരിപാടിക്കുശേഷം കോർപ്പറേഷന്റെ 23 തൊഴിലാളികൾ രണ്ടുദിവസം വാഹനമുൾപ്പെടെ ഉപയോഗിച്ചാണ് സ്റ്റേഡിയം ശുചീകരിച്ചത്. ഇതിനായി കോർപ്പറേഷന് 42,700 രൂപ ചെലവായി. വൃത്തിയാക്കാൻ കോർപ്പറേഷൻ ചെലവഴിച്ച തുക ഈടാക്കാനായിരുന്നു ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കരുതൽ‌ധനത്തിന് പുറമെയുള്ള 17,700 രൂപ എഴുതിതള്ളാൻ […]

Kerala

തോണി മറിഞ്ഞു, അപകടം നടന്നത് ആരും കണ്ടില്ല; കണ്ണൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

  • 26th September 2022
  • 0 Comments

കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുല്ലുപ്പിക്കടവിൽ ഇന്നലെ രാത്രിയാണ് തോണി മറിഞ്ഞത്. എന്നാൽ സംഭവം പുറം ലോകമറിഞ്ഞില്ല. ഇന്ന് പുഴയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചപ്പോൾ പൊലീസും ഫയർ ഫോഴ്സും എത്തുകയായിരുന്നു. അപ്പോഴാണ് തോണി മറിഞ്ഞത് അറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ കരക്കെത്തിച്ചു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കർ എന്നിവരാണ് മരിച്ചത്. സഹദ് എന്നയാൾക്കായി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുന്നു.

Local

കണ്ണൂർ – തളിപ്പറമ്പ് ദേശീയപാതയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട

  • 11th September 2022
  • 0 Comments

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്തു വെച്ചു 10 കിലോ കഞ്ചാവ് വേട്ട. മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ മൻസൂറാണ് എക്സസൈസിന്റെ പിടിയിലായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് കഞ്ചാവ് കടത്തികൊണ്ട് വന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ. യുവതി യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ് […]

error: Protected Content !!