Kerala

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം

  • 10th June 2023
  • 0 Comments

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. മെയ് അവസാന വാരം കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ […]

Kerala

സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം ചെയ്തയാൾ പിടിയിൽ

കണ്ണൂർ∙ ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽവച്ചു യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. ചിറ്റാരിക്കാൻ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണു ചെറുപുഴ എസ്ഐ എം.പി.ഷാജി അറസ്റ്റ് ചെയ്തത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിലാണു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അടുത്ത യാത്രയ്ക്കു വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന […]

Kerala

ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പരസ്യമായി സ്വയംഭോഗം: ദൃശ്യങ്ങൾ പങ്കുവച്ച് യുവതി

കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മൊബൈലിൽ ദൃശ്യങ്ങൾ […]

Kerala

കണ്ണൂരിൽ മാലിന്യപ്ലാന്റിൽ തീപിടിത്തം; പ്രദേശത്ത് വൻതോതിൽ പുക

കണ്ണൂർ∙ ചേലോറ മാലിന്യപ്ലാന്റിൽ തീപിടിത്തം. പ്രദേശത്ത് വന്‍തോതിൽ പുക ഉയരുകയാണ്. ഞായറാഴ്ച രാവിലെയാണു സംഭവം. മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വൻ തോതിൽ പുക ഉയരുന്നുണ്ട്.

Kerala

കണ്ണൂരില്‍ ഒരു വീട്ടില്‍ 5 പേര്‍ മരിച്ച നിലയില്‍: മൂന്ന് കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കി

കണ്ണൂർ∙ ചെറുപുഴ പാടിയോട്ടുചാലിൽ വച്ചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ ഭാര്യയും ഭർത്താവും തൂങ്ങിയതാണെന്നു കരുതുന്നു. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. […]

Kerala

ലാത്തികൊണ്ട് അടിച്ചു, ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും കരുണ കാട്ടിയില്ല: സ്മിതേഷിനെതിരെ ആരോപണവുമായി കുടുംബം

  • 17th April 2023
  • 0 Comments

കണ്ണൂർ∙ ധർമടം സ്റ്റേഷനിൽ മദ്യലഹരിയിൽ അപമര്യാദയായി പെരുമാറിയ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്‌ഒ) കെ.വി. സ്മിതേഷിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മദ്യപിച്ചു വാഹനമോടിച്ചുവെന്നുകാട്ടി മകൻ സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മകനെ ജാമ്യത്തിലെടുക്കാൻ വന്ന വയോധികയോടായിരുന്നു എസ്എച്ച്ഒയുടെ ആക്രോശം. എസ്എച്ച്ഒയ്ക്കെതിരെ സുനിലിന്റെ അമ്മ രോഹിണിയാണ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ടു പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചതുപോലെ പിടിച്ചു കുത്തി. മകളുടെ കൈയിലും ലാത്തികൊണ്ട് അടിച്ചു. ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും കരുണ കാട്ടിയില്ലെന്നാണ് അമ്മയുടെ പരാതി. ‘‘മകനെ […]

Kerala

കണ്ണൂരിലെ പെരുങ്കളിയാട്ടത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • 1st April 2023
  • 0 Comments

കണ്ണൂര്‍: ചിറക്കല്‍ ചാമുണ്ഡിക്കോട്ടം പെരിങ്കളിയാട്ടത്തിന് ആശംസ നേര്‍ന്നുകൊണ്ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുവന്നത് ചിറക്കല്‍ ദേശവാസികളെ ആവേശത്തിലാഴ്ത്തി. ഭക്തിയും കലയും സംഗമിക്കുന്ന അപൂര്‍വ്വതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി സംഘാടകര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍പറഞ്ഞു. നാലരപതിറ്റാണ്ടിനുശേഷം ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് വീണ്ടും പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിലൂടെ പുതുതലമുറയ്ക്കു നാടിന്റെ ആചാരപെരുമ മനസിലാക്കാനുളള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ക്ക് ഒരുമിച്ചു പങ്കെടുക്കാനും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും പെരുങ്കളിയാട്ടം സഹായിക്കുന്നുമെന്നും സംഘാടക സമിതി കണ്‍വീനര്‍ ചിറക്കല്‍ കോവിലകത്തെ സുരേഷ് വര്‍മ്മയ്ക്ക് അയച്ച ഇ […]

Kerala

അനധികൃത സ്വത്ത് സമ്പാദനം : ആര്‍ടിഒ ഷീബയ്‌ക്കെതിരേ വിജിലന്‍സ് കേസ്

  • 29th March 2023
  • 0 Comments

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ ടി ഒയ്‌ക്കെതിരേ വിജിലന്‍സ് കേസെടുത്തു. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ ടി ഒ എ സി ഷീബയ്‌ക്കെതിരേയാണ് കേസെടുത്തത്. ഇവരുടെ മട്ടന്നൂരിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയതിനു പിന്നാലെയാണ് കേസെടുത്തത്. പരിശോനയില്‍ സ്വര്‍ണവും 80 ഓളം രേഖകളും പിടിച്ചെടുത്തിരുന്നു. കണ്ണൂര്‍ വിജിലന്‍സിനെ അറിയിക്കാതെ കോഴിക്കോട് വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. സ്‌പെഷ്യല്‍ സെല്‍ എസ്.പി കെ.പി അബ്ദുല്‍ റസാഖിന്‍റെ നേതൃത്വത്തില്‍ ഡി വൈ എസ് പി […]

Kerala National

കാലമാണ് വലിയ വിധി കര്‍ത്താവ് ആ വിധിയെഴുത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്: രാഹുൽഗാന്ധി വിഷയത്തിൽ ചെറുകഥാ കൃത്ത് ടി പത്മനാഭന്‍

  • 27th March 2023
  • 0 Comments

കണ്ണൂര്‍: രാജ്യം ഇന്ന് വലിയൊരു ദുരന്ത മുഖത്താണ് ഉള്ളതെന്നും ജനാധിപത്യവാദികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പ്രശസ്ത ചെറുകഥാ കൃത്ത് ടി പത്മനാഭന്‍. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലും പതിരും വേര്‍തിരിക്കുന്ന ഒരു കാലം വരും, കാലമാണ് ഏറ്റവും വലിയ വിധി കര്‍ത്താവെന്നും ആ വിധിയെഴുത്തിനാണ് ഞാന്‍ […]

Kerala

അപസ്മാര രോഗിയുമായി വന്ന കാര്‍ നിയന്ത്രണം വിട്ട് 40 അടി താഴ്ച്ചയിലേക്ക് ; മരത്തിൽ കുടുങ്ങിയതിനാൽ വൻ അപകടം ഒഴിവായി

  • 18th March 2023
  • 0 Comments

തളിപ്പറമ്പ്: അപസ്മാര ബാധിതനായ രോഗിയുമായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 4.45നാണ് അപകടമുണ്ടായത്. അപസ്മാര ബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ചുഴലി ചെമ്പന്തൊട്ടിയിലെ ഇ. ഏലിക്കുട്ടി(56) ജോസ്(57) മാത്യു(74) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തളിപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകള്‍ സാരമുളളതല്ല. ഏതാണ്ട് നാല്‍പതോളം അടിയോളം താഴേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും […]

error: Protected Content !!