Kerala News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ചു; കണ്ണൂരിൽ 7–ാം ക്ലാസുകാരന് ദാരുണാന്ത്യം

  • 11th July 2023
  • 0 Comments

കണ്ണൂർ∙ മട്ടന്നൂർ കുമ്മാനത്ത് സ്കൂൾ ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസുകാരനു ദാരുണാന്ത്യം. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർഥി മുഹമ്മദ് റിദാനാണു മരിച്ചത്.

Kerala News

ശക്തമായ മഴ ; കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു

ശക്തമായ മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞ് വീണു. രാവിലെ ഏഴു മണിയോടെ മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. അതി തീവ്ര മഴ പ്രവചിക്കപ്പെട്ടതിനാൽ കണ്ണൂർ അടക്കം 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി പത്തുമണിക്ക് ശേഷമുള്ള യാത്രയാണ് നിരോധിച്ചിരിക്കുന്നത്. ഏഴാം തിയതിവരെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala

കണ്ണൂരിൽ കനത്ത മഴ: വിമാനത്താവള പരിസരത്തെ വീടുകളിൽ വെള്ളം കയറി

  • 28th June 2023
  • 0 Comments

കണ്ണൂർ: കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. മൂന്നുമണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാലു വീടുകളിൽ ചെളിവെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാലുമണിമുതൽ കനത്ത മഴ പെയ്തിരുന്നു. ഇത് രാത്രി ഏഴുമണിക്ക് ശേഷവും തുടർന്നു. കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. തളിപ്പറമ്പ് […]

Kerala Local

കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നത്: എം.ബി രാജേഷ്

  • 12th June 2023
  • 0 Comments

കണ്ണൂര്‍ : കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മന്ത്രി എം.ബി രാജേഷ്. എബിസി കേന്ദ്രങ്ങള്‍ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിര്‍പ്പ് കാരണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാല്‍ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാര ശേഷി ഇല്ല. ഇന്നലെ വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീടിനു അരകിലോമീറ്റര്‍ അകലെ […]

Kerala

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം

  • 10th June 2023
  • 0 Comments

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. മെയ് അവസാന വാരം കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ […]

Kerala

സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം ചെയ്തയാൾ പിടിയിൽ

കണ്ണൂർ∙ ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽവച്ചു യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. ചിറ്റാരിക്കാൻ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണു ചെറുപുഴ എസ്ഐ എം.പി.ഷാജി അറസ്റ്റ് ചെയ്തത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിലാണു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അടുത്ത യാത്രയ്ക്കു വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന […]

Kerala

ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പരസ്യമായി സ്വയംഭോഗം: ദൃശ്യങ്ങൾ പങ്കുവച്ച് യുവതി

കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മൊബൈലിൽ ദൃശ്യങ്ങൾ […]

Kerala

കണ്ണൂരിൽ മാലിന്യപ്ലാന്റിൽ തീപിടിത്തം; പ്രദേശത്ത് വൻതോതിൽ പുക

കണ്ണൂർ∙ ചേലോറ മാലിന്യപ്ലാന്റിൽ തീപിടിത്തം. പ്രദേശത്ത് വന്‍തോതിൽ പുക ഉയരുകയാണ്. ഞായറാഴ്ച രാവിലെയാണു സംഭവം. മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വൻ തോതിൽ പുക ഉയരുന്നുണ്ട്.

Kerala

കണ്ണൂരില്‍ ഒരു വീട്ടില്‍ 5 പേര്‍ മരിച്ച നിലയില്‍: മൂന്ന് കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കി

കണ്ണൂർ∙ ചെറുപുഴ പാടിയോട്ടുചാലിൽ വച്ചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ ഭാര്യയും ഭർത്താവും തൂങ്ങിയതാണെന്നു കരുതുന്നു. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. […]

Kerala

ലാത്തികൊണ്ട് അടിച്ചു, ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും കരുണ കാട്ടിയില്ല: സ്മിതേഷിനെതിരെ ആരോപണവുമായി കുടുംബം

  • 17th April 2023
  • 0 Comments

കണ്ണൂർ∙ ധർമടം സ്റ്റേഷനിൽ മദ്യലഹരിയിൽ അപമര്യാദയായി പെരുമാറിയ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്‌ഒ) കെ.വി. സ്മിതേഷിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മദ്യപിച്ചു വാഹനമോടിച്ചുവെന്നുകാട്ടി മകൻ സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മകനെ ജാമ്യത്തിലെടുക്കാൻ വന്ന വയോധികയോടായിരുന്നു എസ്എച്ച്ഒയുടെ ആക്രോശം. എസ്എച്ച്ഒയ്ക്കെതിരെ സുനിലിന്റെ അമ്മ രോഹിണിയാണ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ടു പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചതുപോലെ പിടിച്ചു കുത്തി. മകളുടെ കൈയിലും ലാത്തികൊണ്ട് അടിച്ചു. ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും കരുണ കാട്ടിയില്ലെന്നാണ് അമ്മയുടെ പരാതി. ‘‘മകനെ […]

error: Protected Content !!