Kerala

ഡോ.ബിജോയ് നന്ദന് കണ്ണൂര്‍ വിസിയുടെ ചുമതല; ഉത്തരവ് ഉടന്‍

  • 1st December 2023
  • 0 Comments

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറുടെ ചുമതല ഡോക്ടര്‍ ബിജോയ് നന്ദന്. നിലവില്‍ കുസാറ്റിലെ മറീന്‍ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദന്‍.ഉടന്‍ ഉത്തരവിറക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ്ക്ക് നിര്‍ദേശവും നല്‍കി. കണ്ണൂര്‍ വിസിയായായിരുന്ന ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പ്രൊഫസര്‍ ബിജോയ്ക്ക് ചുമതല നല്‍കിയത്.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെയാണെന്ന കടുത്ത പരാമര്‍ശം സുപ്രീംകോടതി നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമനത്തിന് മുന്‍കൈ എടുത്തെന്ന ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി […]

Kerala

‘കോടതി വിധി അനുസരിക്കും’; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമെന്ന് കണ്ണൂർ വി സി

  • 18th November 2022
  • 0 Comments

കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. കോടതി പറഞ്ഞിരിക്കുന്നത് പോലെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും. ഹൈക്കോടതി വിധിക്കെതിരെ സർവ്വകലാശാല അപ്പീൽ നൽകില്ല. വിധിയിലെ തുടർ നടപടി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.പ്രിയ വർഗീസിന്റെ നിയമനത്തിൽ നിയമോപദേശം തേടിയിരുന്നു. യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടി. യുജിസി ഇതുവരെ മറുപടി നൽകിയിട്ടില്ല. മറുപടി നൽകിയിരുന്നെങ്കിൽ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. അപേക്ഷകൾ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് […]

Kerala News

വി.സിയുടെ പുനര്‍നിയമനം: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവഗുരുതര ആരോപണമെന്ന് പ്രതിപക്ഷ നേതാവ്

  • 26th August 2022
  • 0 Comments

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവ ഗൗരവതരമായ ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ എന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ സ്വാധീനിച്ച് സര്‍വകലാശാല നിയമങ്ങളെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം […]

Kerala News

കണ്ണൂര്‍ വിസി ക്രിമിനലാണ്, തന്നെ കൈയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍

  • 21st August 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി ക്രിമിനലാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. വിസി എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. വിസിക്കെതിരെ നിയമപരമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്നെ കായികമായി നേരിടാന്‍ വിസി ഒത്താശ ചെയ്തെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും വി സി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതിഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ […]

Kerala News

വി സി പെരുമാറുന്നത് പാർട്ടി അംഗത്തെ പോലെ;എല്ലാ ബന്ധു നിയമനങ്ങളും അന്വേഷിക്കും,പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്നും ഗവർണർ 

  • 20th August 2022
  • 0 Comments

കണ്ണൂർ സർവകലാശാല വിസിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി അംഗത്തെ പോലെയാണ് വി സി പെരുമാറുന്നതെന്ന് ഗവർണർ ആരോപിച്ചു.സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. സര്‍വകലാശാലകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായും ധാര്‍മ്മികമായും ശരിയായ രീതിയിലല്ല പ്രവര്‍ത്തനം. ഇത് അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്തെ […]

Kerala News

കണ്ണൂർ വിസി പുനർനിയമനം ശരിവെച്ച് ഹൈക്കോടതി;സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി

  • 23rd February 2022
  • 0 Comments

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി.വി സി നിയമനം ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. വിസി നിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് വിവരം. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. സർക്കാർ നടപടി സർവകലാശാല […]

Kerala News

കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം ;നടന്നത് സ്വാഭാവികമായ ആശയവിനിമയം; കത്തയച്ചതിനെ ന്യായീകരിച്ച് ആർ.ബിന്ദു

  • 19th December 2021
  • 0 Comments

ഗവർണർക്ക് അയച്ച കത്തിനെ വീണ്ടും ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു.കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്തതിലാണെന്നും നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്നും ബിന്ദു വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാട് മന്ത്രിതള്ളി . സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണ് – വാർത്താക്കുറിപ്പിൽ മന്ത്രി പറയുന്നു. മന്ത്രി ഡോ. ആർ […]

Kerala News

കണ്ണൂർ വി സി പുനർ നിയമനം ശരിവെച്ച് കോടതി

  • 15th December 2021
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹരജിക്കാരുടെ തീരുമാനം.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി.പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളി. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം […]

error: Protected Content !!