Kerala News

പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി പ്രവർത്തകർ; കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു

  • 1st October 2023
  • 0 Comments

കോടിയേരിയുടെ ഓർമ ദിനത്തിൽ സി പി ഐ എം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഓർമകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. കനത്ത മഴയെ അവഗണിച്ചും കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തി.കണ്ണൂർ നഗരത്തിൽ നിന്ന് റാലിയായി എത്തിയ പ്രവർത്തകർ സ്മൃതി കുടീരത്തിൽ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് […]

error: Protected Content !!