Kerala

കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ: ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) ജൂലൈ ആറ് വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർഥികളെ മഴക്കെടുതിയിൽനിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. ജൂലൈ ആറിന് നടത്താനിരുന്ന സർവകലാശാല / പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Kerala News

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കുനേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം

  • 22nd July 2021
  • 0 Comments

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കുനേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷി(49)നാണ് അടിയേറ്റത്. തലയ്ക്കു പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണമുണ്ടായതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത് എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം

  • 25th April 2021
  • 0 Comments

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം. ജയിലിൽ ഇന്ന് 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്തു പേർ ജയിൽ ജീവനക്കാരാണ്. ജയിലിലെ 71 പേർക്ക് ഇന്നലെ രോഗം കണ്ടെത്തിയിരുന്നു. ഇപ്പോൾ ആകെ 154 പേർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. കൂടുതൽ തടവുകാർക്ക് ശിക്ഷാ ഇളവും പരോളും നൽകി പുറത്തുവിടാനുള്ള നടപടികളും ആലോചനയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടു കൂടി ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് […]

error: Protected Content !!