കണ്ണൂർ വീമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി
കണ്ണൂർ വീമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചി മുറിയിൽ ഉപേക്ഷിച്ച നിലയിൽ 268 ഗ്രാം സ്വർണവും കർണാടക സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്ന് 390 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
