‘ഒറ്റുകാരാ…..നിനക്ക് മാപ്പില്ല’; എംകെ രാഘവന്‍ എംപിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധ പോസ്റ്ററുകള്‍
കണ്ണൂരില്‍ എംകെ രാഘവന്‍ എംപിയെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഓഫീസിന്റെ മതിലിലും നഗരത്തില്‍ വിവിധ ഇടങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എം കെ രാഘവനെ ‘കള്ളന്‍’, ;ഒറ്റുകാരന്‍; തുടങ്ങിയ അധിക്ഷേപ പദങ്ങള്‍ ഉപയോഗിച്ചാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘എംകെ രാഘവന് മാപ്പില്ല, മാടായി കോളേജില്‍ കോഴ വാങ്ങി നിയമനം കൊടുത്ത എംകെ രാഘവന്‍ ഒറ്റുകാരന്‍, കള്ളന്‍ എംകെ രാഘവന്‍’ തുടങ്ങിയ രീതിയിലാണ് പോസ്റ്ററുകള്‍. ഈ പോസ്റ്ററുകള്‍ പിന്നീട് രാഘവന്‍ അനുകൂലികള്‍ നശിപ്പിച്ചു. […]