കാറിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി രണ്ട് പ്രതികൾ അറസ്റ്റിൽ രണ്ടു പേർ ഓടി രക്ഷപെട്ടു രക്ഷപ്പെട്ടത് താമരശ്ശേരി, അടിവാരം സ്വദേശികൾ
ബത്തേരി; വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഞായറാഴ്ച്ച രാത്രി സു.ബത്തേരി മന്ദംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡില്‍ വെച്ച് രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25) മുഹമ്മദ് ഷിബിലി ( 23) എന്നിവരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. എക്‌സൈസ് പാര്‍ട്ടിയെ കണ്ട് ഓടി പോയ കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ് ,അടിവാരം സ്വദേശി പ്യാരി എന്നിവരെ പ്രതി ചേര്‍ത്ത് […]
