കനിവ് ആംബുലന്‍സ് സേവനം ഇനി കൊടുവള്ളിയിലും
കൊടുവള്ളി :സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കനിവ് 108 ആംബുലന്‍സ് സേവനം ഇനി കൊടുവള്ളിയിലും. ആംബുലന്‍സ് സേവനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാക്ക് കൊടുവള്ളി ഹെല്‍ത്ത് സെന്ററില്‍ നിര്‍വഹിക്കും. പൊതുജനങ്ങള്‍ക്ക് അവരുടെ ഫോണില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ 108 ഡയല്‍ ചെയ്താല്‍ സൗജന്യ സേവനം ലഭിക്കുന്നതാണ.