ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് കനയ്യകുമാർ
തൃശൂർ: ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് യുവ നേതാവ് കനയ്യകുമാർ. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിൻറെ ഭാഗമാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നം പാർട്ടി പരിഹരിക്കും. നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിൻറെ ഭാഗമാണ്. രാജസ്ഥാനിലെ പ്രശ്നങ്ങൾ ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്തു മാറ്റം കൊണ്ടുവരുമെന്നും കനയ്യകുമാർ പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് നേതാവായ കനയ്യകുമാർ, നേരത്തെ സിപിഐയുടെ തീപ്പൊരി നേതാവായിരുന്നു. […]

