തീ പാറും ലൂക്കിൽ നടിപ്പിൻ നായകൻ; ആവേശമായി കങ്കുവ
പ്രേക്ഷകരൊന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂര്യയുടെ കങ്കുവ.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.തീ പാറും ലുക്കിലാണ് സൂര്യയെ ഫോട്ടോയില്‍ കാണാനാകുന്നത്. കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകൻ സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൂര്യ എല്ലാവര്‍ക്കും നന്ദി പറഞ്ഞായിരുന്നു ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടത്. സ്‍ക്രീനില്‍ കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും പറഞ്ഞായിരുന്നു നടൻ സൂര്യ കുറിപ്പ് എഴുതിയത്. 2024ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന വെട്രിമാരൻ സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന […]
