Entertainment News

സിനിമ മേഖലയില്‍ ലൈംഗിക ചൂഷണം സാധാരണം; വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ ‘കറുത്ത സത്യങ്ങള്‍’ വെളിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണൗത്ത്. ലൈംഗിക ചൂഷണം സിനിമ മേഖലയില്‍ സാധാരണമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കങ്കണ അവതാരകയായ ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ഇക്കാര്യം തുറന്നടിച്ചത്. ‘ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് സിനിമ, ഫാഷന്‍ മേഖലകളില്‍. നമ്മള്‍ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇത് നിരവധി അവസരങ്ങള്‍ നല്‍കുമ്പോള്‍, നിരവധി സ്വപ്നങ്ങളെ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. ഇതാണ് കറുത്ത സത്യം’, […]

ഇന്ന് ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനം; ‘തലൈവി’ ചിത്രവുമായി കങ്കണ;

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമായ ഇന്ന് പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഏതാനും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് നായികയായ കങ്കണ റണൌട്ട്. വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറോട് കൂടിയ ജയലളിതയുടെ ട്രേഡ് മാര്‍ക്ക് സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ” ജയാമ്മയുടെ ചരമവാര്‍ഷികത്തില്‍ തലൈവി-ദ റെവല്യൂണറി ലീഡറിലെ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ചും ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സൂപ്പര്‍ മാനെപ്പോലെ പ്രവര്‍ത്തിച്ച വിജയ് സാറിന് […]

National

കങ്കണക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹകേസ്

  • 22nd October 2020
  • 0 Comments

രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍), 295 എ (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, […]

error: Protected Content !!